കോഴിക്കോട്: . തമിഴ്നാട് തൃച്ചി ജില്ലയിലെ രാംജി നഗർ സ്വദേശി ദിനേശ്കുമാറാണ് (21) അറസ്റ്റിലായത്. നടക്കാവ് എസ്.െഎ സജീവനും സംഘവും നാട്ടുകാരുടെ സഹായത്തോടെ മാവൂർ റോഡ് പരിസരത്തുനിന്ന് ബുധനാഴ്ചയാണ് ഇയാളെ പിടികൂടിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ജില്ലകളിലെ വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിൽ പണംവിതറി നിർത്തിയിട്ട കാറിൽനിന്ന് പണം, ബാഗ്, മൊബൈൽ ഫോൺ ഉൾപ്പെടെ കവർന്ന സംഘത്തിലെ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ പ്രധാന വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിൽ ഇത്തരം കവർച്ച ഉണ്ടാവുകയും കടകളിലെ സി.സി.ടി.വി കാമറയിൽനിന്ന് പ്രതികളുെട ദൃശ്യം പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് ഒരാൾ പിടിയിലായത്. ഉടൻ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യാനാവുമെന്നാണ് പൊലീസ് പ്രതീക്ഷ. തമിഴ്നാട്ടിലും ഇത്തരം കളവ് റിപ്പോർട്ട് ചെയ്തതിനാൽ തമിഴ്നാട് പൊലീസുമായും അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്. മാവൂർ റോഡിലെ ആർ.പി മാളിനു സമീപം ഒരു വർഷം മുമ്പ് നാലു ലക്ഷം കവർന്നത്, ബാങ്ക് റോഡിലെ ഫോർ ഇൻ ബസാറിനു മുന്നിൽനിന്ന് കോട്ടക്കൽ സ്വദേശിയുടെ 30,000 രൂപയും മൊബൈൽ ഫോണും കവർന്നത്, ഉമാദേവി ടെക്സ്െറ്റെൽസിന് മുന്നിൽ നിർത്തിയിട്ട കാറിലെ ബാഗ് കവരാനുള്ള ശ്രമം, അസ്മ ടവറിനു മുന്നിലെ കളവുകൾ എന്നിവക്കു പിന്നിൽ പിടിയിലായ പ്രതി ഉൾപ്പെട്ട സംഘമാണെന്ന് പൊലീസ് പറഞ്ഞു. തൃച്ചിയിലെ രാംജി നഗറിൽനിന്ന് 'തിരുട്ടു ഗ്രാമം' മാതൃകയിൽ നൂറിലധികം വരുന്ന സംഘം അഞ്ചു മുതൽ പത്തുപേരടങ്ങുന്ന ടീമായി ഇത്തരത്തിലുള്ള െകാള്ള നടത്താൻ പുറപ്പെട്ടതായും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. എസ്.െഎയെ കൂടാതെ പ്രബേഷൻ എസ്.െഎ ഷാജു, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ ശശി, സന്തോഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ, ആഷിഖ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.