ഉമ്മൻ ചാണ്ടിയുൾപ്പെടെ കോൺഗ്രസ് നേതാക്കൾ പൊതുപദവികൾ ഒഴിയണം -കോടിയേരി ഉമ്മൻ ചാണ്ടിയുൾപ്പെടെ കോൺഗ്രസ് നേതാക്കൾ പൊതുപദവികൾ ഒഴിയണം -കോടിയേരി എൽ.ഡി.എഫ് സർക്കാർ തീരുമാനം സ്വാഗതാർഹം തിരുവനന്തപുരം: സോളാർ അഴിമതിക്കേസിൽ ജുഡീഷ്യൽ കമീഷൻ ഗുരുതരകുറ്റങ്ങൾ കണ്ടെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മറ്റ് കോൺഗ്രസ് നേതാക്കളും പൊതുപദവികൾ ഒഴിഞ്ഞ് മാന്യതകാട്ടണമെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജസ്റ്റിസ് ശിവരാജൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് ശരിവെച്ച് കുറ്റക്കാർക്കെതിരെ വിജിലൻസ് കേസും ക്രിമിനൽ കേസും രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള എൽ.ഡി.എഫ് സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. ജസ്റ്റിസ് ശിവരാജൻ കമീഷെൻറ റിപ്പോർട്ട് വസ്തുനിഷ്ഠവും സൂക്ഷ്മതയുള്ളതുമാണ്. സോളാർ അഴിമതി പുറത്തുവന്നതിനെത്തുടർന്ന് നിയമസഭക്കകത്തും പുറത്തും എൽ.ഡി.എഫ് ഉന്നയിച്ച ആക്ഷേപങ്ങൾ സാധൂകരിച്ചിരിക്കുകയാണ് സോളാർ അഴിമതിക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന ബഹുജന പ്രക്ഷോഭത്തിെൻറ വിജയമാണിത്. സമരം പരാജയപ്പെെട്ടന്നും അന്നത്തെ ഭരണക്കാരുമായി ഒത്തുകളിെച്ചന്നും ചിലർ പ്രചരിപ്പിച്ചിരുന്നു. അത്തരം കുപ്രചാരണങ്ങളുടെ കള്ളി ഒരിക്കൽകൂടി പുറത്തായിരിക്കുകയാണ്. രാഷ്ട്രീയരംഗം സംശുദ്ധീകരിക്കാനും ഇത്തരംസംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനും കുറ്റംചെയ്തവരെന്ന് കമീഷൻ കണ്ടെത്തിയവർക്കെതിരെ മാതൃകപരമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.