കൊടിയത്തൂർ: ഗെയിൽ പദ്ധതിയിൽനിന്ന് ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗെയിൽ വിക്ടിംസ് ഫോറവും ജനകീയ സമരസമിതിയും നടത്തുന്ന പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ എരഞ്ഞിമാവിൽ ഐക്യദാർഢ്യ സമ്മേളനം നടത്തി. സംസ്ഥാന സമിതിയംഗം പി.കെ. അബ്ദുറഹ്മാൻ, ജില്ല വൈസ് പ്രസിഡൻറ് ടി.കെ. മാധവൻ, പഞ്ചായത്ത് അംഗങ്ങളായ ചേറ്റൂർ മുഹമ്മദ്, സാറ ടീച്ചർ എന്നിവർ എരഞ്ഞിമാവിലെ പ്രക്ഷോഭ പ്രദേശം സന്ദർശിച്ചു. ഭരണകൂടങ്ങൾ ജനപക്ഷത്തു നിന്നുകൊണ്ടും കേരളത്തിെൻറ സവിശേഷ ഭൂപ്രകൃതി പരിഗണിച്ചുമാണ് വികസനപദ്ധതികൾ നടപ്പിലാക്കേണ്ടതെന്ന് പി.കെ. അബ്ദുറഹ്മാൻ പറഞ്ഞു. ജനവാസ മേഖലകളിലൂടെയുള്ള ഗെയിലിനെതിരെ ഗ്രാമപഞ്ചായത്തിന് പ്രമേയം നൽകുമെന്നും ജനകീയ സമരത്തെ പിന്തുണക്കാൻ ഭരണസമിതിയോട് ആവശ്യപ്പെടുമെന്നും പഞ്ചായത്തംഗം ചേറ്റൂർ മുഹമ്മദ് പറഞ്ഞു. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരഞ്ഞിമാവ് സമരപ്പന്തലിൽ നടന്ന ഐകൃദാർഢ്യ സമ്മേളനം പി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ടി.കെ. മാധവൻ മുഖ്യപ്രഭാഷണം നടത്തി. മെംബർമാരായ ചേറ്റൂർ മുഹമ്മദ്, സാറ ടീച്ചർ, സുജ ടോം, ജി. അക്ബർ എന്നിവരും എൻ.കെ അശ്റഫ്, കരീം പഴങ്കൽ എന്നിവരും സംസാരിച്ചു. ഹമീദ് കൊടിയത്തൂർ സ്വാഗതവും സാലിം ജീറോഡ് നന്ദിയും പറഞ്ഞു. ഗെയിൽവിരുദ്ധ പ്രകടനത്തിന് അബ്ദു മാസ്റ്റർ, സഫീറ കുറ്റിയോട്ട്, അസീസ് തോട്ടത്തിൽ, ബാവ പവർവേൾഡ്, ജാഫർ എന്നിവർ നേതൃത്വം നൽകി. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഒരാഴ്ചയായി ഗെയിൽ പണി നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.