കൈക്കൂലി; ഡെപ്യൂട്ടി ഇലക്​ട്രിക്കൽ ഇൻസ്​പെക്​ടറേറ്റിനെതിരെ വ്യാപക പരാതി

കക്കോടി: കൈക്കൂലി വാങ്ങുന്നതായി ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനെതിരെ വ്യാപക പരാതി. സിവിൽസ്റ്റേഷനിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ക്ലർക്കാണ് കൈക്കൂലി വാങ്ങി അപേക്ഷകരെ പിഴിയുന്നത്. സി ക്ലാസ് വയറിങ് ലൈസൻസ് അപേക്ഷ മുതൽ വർക്ക് രജിസ്റ്റർ വാങ്ങലിനുവരെ കൈക്കൂലി ചോദിച്ചുവാങ്ങുന്നതായാണ് പരാതി. അഞ്ഞൂറ് രൂപ മുതൽ രണ്ടായിരം വരെ കൈക്കൂലി വാങ്ങുകയാണ്. ബിൽഡിങ്ങിൽ ട്രാൻസ്ഫോർമർ കണക്ഷനുള്ള സ്ഥലങ്ങളിൽ വർഷാവർഷം പരിശോധന നടത്തേണ്ടുന്നതിന് ഇവിടത്തെ ചില ഉദ്യോഗസ്ഥർ ൈകക്കൂലി വാങ്ങുന്നു. ജനറേറ്റർ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടങ്ങൾ, ക്രഷർ, ആശുപത്രികൾ, ഫ്ലാറ്റുകൾ തുടങ്ങി എല്ലാം പരിശോധിച്ച് അനുമതി നൽകേണ്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടേഴ്സ് വകുപ്പിലാണ് കൈക്കൂലി നടമാടുന്നത്. ഒാഫിസിലെ പേപ്പർവർക്ക് നടക്കണമെങ്കിൽ ചില ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും 'കുപ്പി'യും നൽകണം. ഇതുമൂലം മാന്യമായി േജാലിചെയ്യുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും ചീത്തപ്പേര് വരുകയാണ്. കൈക്കൂലി നൽകാത്തതി​െൻറ പേരിൽ ഒരാൾക്ക് സി ക്ലാസ് ലൈസൻസ് പുതുക്കികിട്ടാൻ പത്തുമാസം കാത്തിരിക്കേണ്ടിവന്നു. കൈക്കൂലി നൽകിയ ശേഷം കഴിഞ്ഞദിവസമാണ് യുവാവിന് പുതുക്കി നൽകിയത്. ജോലി ഉപകരണങ്ങൾ സീൽ ചെയ്യാനെത്തുന്നവരും ലൈസൻസിന് അപേക്ഷ നൽകി കൂടിക്കാഴ്ചക്കെത്തുന്നവരും സൂപ്പർവൈസേഴ്സും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഇരകളാകുകയാണ്. ഒാഫിസിൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക് രസീതി നൽകുന്നില്ലെന്നതാണ് അഴിമതി വ്യാപകമാകുന്നതിന് കാരണം. തങ്ങൾക്കെതിരെ ഭാവിയിൽ പ്രതികാര നടപടിയുണ്ടാകുമെന്ന് കരുതി ആരും മേലുദ്യോഗസ്ഥർക്ക് പരാതി നൽകാൻ തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.