കോഴിക്കോട്: ജി.എസ്.ടി കൗൺസിലും സർക്കാറും അവകാശപ്പെടുന്ന സാധനങ്ങളുടെ വിലക്കുറവ് ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അടിയന്തരപരിശോധനയും നടപടിയും സ്വീകരിക്കണമെന്ന് ജില്ല ഉപഭോക്തൃവിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. നികുതി ഏർപ്പെടുത്തിയിട്ടും സർക്കാറിെൻറ വരുമാനം വർധിക്കാത്ത സാഹചര്യത്തിൽ നോൺ എ.സി റസ്റ്റാറൻറുകളിലെയും ചെറുകിട ഹോട്ടലുകളിെലയും ജി.എസ്.ടി ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.െഎ. അജയൻ അധ്യക്ഷത വഹിച്ചു. അധ്യാപക ഒഴിവ് കോഴിക്കോട്: നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള േകാമേഴ്സ് ജൂനിയർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളിയാഴ്ച രാവിലെ 10 ന് അസ്സൽ രേഖകൾ സഹിതം ഇൻറർവ്യൂവിന് ഹാജരാകണമെന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.