ഫറോക്ക്: ജി.എസ്.ടി കുറക്കണമെന്ന് ഫർണിച്ചർ മാനുഫാക്ച്ചേഴ്സ് ആൻഡ് വെൽഫയർ അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ 28 ശതമാനമാണ് ജി.എസ്.ടി ഇത് 18 ശതമാനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര,- സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടെപടണമെന്നും അല്ലാത്തപക്ഷം മൂന്നുദിവസം കടകൾ അടച്ചിടുകയും പാർലമെൻറ് മാർച്ചുൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോവുമെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ല പ്രസിഡൻറ് എ. വേണുഗോപാലൻ, സെക്രട്ടറി കോഹിനൂർ സലിം, ചന്ദ്രിക ബാബുരാജ്, ഷഹരിയാർ, അബ്ദുൾ റഹൂഫ് താമരശ്ശേരി, സഹീർ കൊയിലാണ്ടി വി.പി. മോഹൻദാസ്, ഫൈസൽ ഫറോക്ക്, അബ്ദുൾ ഹമീദ് ഉള്ള്യേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.