ജില്ലയിൽ എം.ആർ വാക്​സിനേഷൻ പുരോഗമിക്കുന്നു

കോഴിക്കോട്: ഒമ്പതു മാസം മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് സ്കൂളുകളിലൂടെയും അംഗൻവാടികളിലൂടെയും നൽകുന്ന മീസിൽസ്-റുെബല്ല പ്രതിരോധ കുത്തിവെപ്പ് ജില്ലയിൽ പുരോഗമിക്കുന്നു. ചൊവ്വാഴ്ച വരെ 1,11,840 കുട്ടികൾക്കാണ് കുത്തിവെപ്പ് നൽകിയത്. ജില്ല മെഡിക്കൽ ഒാഫിസി​െൻറയും നാഷനൽ ഹെൽത്ത് മിഷ​െൻറയും നേതൃത്വത്തിൽ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയെക്കുറിച്ച് ആശയക്കുഴപ്പമുള്ള വിദ്യാലയങ്ങളിലും മറ്റും പ്രത്യേകം ബോധവത്കരണം നടത്തുന്നുണ്ട്. ഒക്ടോബർ മൂന്നു മുതൽ നവംബർ മൂന്നു വരെയാണ് കാമ്പയിൻ. കാമ്പയിൻ കാലയളവിൽ ജില്ലയിൽ എല്ലാ കുട്ടികൾക്കും കുത്തിവെപ്പ് നൽകാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വിജയശ്രീ അറിയിച്ചു. ചെറുവണ്ണൂരിലെ ശ്രീഭദ്ര സ്കൂൾ 100 ശതമാനം വാക്സിനേഷൻ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.