കോഴിക്കോട്: ദേവഗിരി സെൻറ് ജോസഫ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന റിലയന്‍സ് യൂത്ത് ഫുട്‌ബാൾ ചാമ്പ്യന്‍ഷിപ്പില്‍ കൊണ്ടോട്ടി ഏറനാട് മുസ്‌ലിം എജുക്കേഷനല്‍ അസോസിയേഷന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് ഇരട്ട വിജയം. സീനിയര്‍ വിഭാഗത്തില്‍ എകപക്ഷീയമായ ഒരു ഗോളിന് കോഴിക്കോട് സാമൂതിരീസ് ഹയര്‍ സെക്കൻഡറി സ്‌കൂളിനെ തോല്‍പ്പിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ അരീക്കോട് ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിനെ ഏറനാട് സ്കൂൾ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (6--5) പരാജയപ്പെടുത്തി. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. സീനിയര്‍ വിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ ഒളവട്ടൂര്‍ ഹയാത്തുല്‍ ഇസ്‌ലാം ഓര്‍ഫനേജ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പരപ്പില്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കൻഡറി സ്‌കൂളിനെ തോല്‍പിച്ചു. സ്‌കോര്‍: 5-4 (പെനാല്‍റ്റി ഷൂട്ടൗട്ട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.