തിക്കോടി: ഗൾഫ് ജീവിതം പ്രമേയമാക്കി സീനത്ത് നൗഷാദ് രചിച്ച 'പ്രവാസി' നോവൽ ഇബ്രാഹിം തിക്കോടി പ്രകാശനം ചെയ്തു. വ്യവസായി ബാലൻ അമ്പാടി ഏറ്റുവാങ്ങി. മൂടാടി പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്മെംബർ മുതുകുനി മുഹമ്മദലി, മെംബർ നഫീസ മർവ, സി.എ. റഹ്മാൻ നന്തി, സീനത്ത് നന്തി എന്നിവർ സംസാരിച്ചു. കോഴിക്കോട് പിങ്ക് ബുക്സാണ് പ്രസാധകർ. ജനറൽ ബോഡി യോഗം എകരൂൽ: എന്‍.എസ്.എസ് വനിതസമാജം വാര്‍ഷിക ജനറൽ ബോഡി യോഗം താലൂക്ക് യൂനിയന്‍ സെക്രട്ടറി ടി.കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. ആർ. രേണുക അധ്യക്ഷത വഹിച്ചു. വി.വി. ശേഖരന്‍ നായർ, പി. പുരുഷോത്തമന്‍നായര്‍, ഇ. മീനാക്ഷി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സി.കെ. മല്ലിക (പ്രസി), ആർ. രേണുക (വൈസ്. പ്രസി), വി. മിനി (സെക്ര), കെ. ശ്രീമ (ജോ. സെക്ര), എസ്. ലളിതകുമാരി (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.