കൊടുവള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 13ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ. പ്രതിഷേധിച്ചു കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വാർത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ട് അപമാനിച്ച കൊടുവള്ളി ബി.ഡി.ഒയുടെ നടപടിയിൽ കൊടുവള്ളി പ്രസ്ക്ലബ് യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് ബഷീർ ആരാമ്പ്രം അധ്യക്ഷത വഹിച്ചു. എൻ.പി.എ. മുനീർ, കെ.കെ. ഷൗക്കത്ത്, എം. അനിൽകുമാർ, സിദ്ദീഖ് പന്നൂർ, പി.സി. മുഹമ്മദ്, അഷ്റഫ് വാവാട്, കെ.കെ.എ. ജബ്ബാർ, ലോഹിതാക്ഷൻ, അഖിൽ താമരശ്ശേരി, ഇൽയാസ് മലയിൽ എന്നിവർ സംസാരിച്ചു. ഓഫിസ് ഉദ്ഘാടനം കൊടുവള്ളി: കത്തറമ്മൽ ബുസ്താനാബാദിൽ ആരംഭിച്ച ഗൾഫ് അസോസിയേഷൻ ഓഫ് ബുസ്താൻ ബ്രദേഴ്സിെൻറ ഓഫിസ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ.എ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. ടി.കെ. മുഹമ്മദലി ബാഖവി അധ്യക്ഷത വഹിച്ചു. മശ്ഹൂർ ആറ്റക്കോയ തങ്ങൾ പ്രാർഥന നടത്തി. പി.പി. അബ്ദു മുസ്ലിയാർ, പി.കെ. അബ്ദുറഹ്മാൻകുട്ടി, കെ. അബ്ദുറഹ്മാൻ സഖാഫി, ടി.കെ. മുഹമ്മദലി ഹാജി, സൈനുദ്ദീൻ അഹ്സനി, അബ്ദുല്ല ബാഖവി, അബ്ദുൽ ഖാദർ ദാരിമി, പി.പി. ഇമ്പിച്ചമ്മദ് ഹാജി, ടി.കെ. ഖാദർ, മുഹമ്മദലി മദനി, എൻ.കെ. മുഹമ്മദ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.