പന്തീരാങ്കാവ്: തങ്ങളുടെ പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തെന്നാരോപിച്ച് പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് കെ. അജിതക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. എട്ടിനെതിരെ 10 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. പകർച്ചപ്പനി പ്രതിരോധ നടപടികളിൽ വീഴ്ച, അനധികൃത നിർമാണം നടത്തിയ കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കാത്തതുൾപ്പെടെയുള്ള ആരോപണങ്ങളുന്നയിച്ചാണ് കഴിഞ്ഞദിവസം യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്. കോൺഗ്രസ് അംഗം കെ. ബാലൻ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ടു തള്ളുകയായിരുന്നു. കുന്ദമംഗലം ബി.ഡി.ഒ ജയപ്രകാശ്, അസി. ബി.ഡി.ഒ ഹംസ എന്നിവരാണ് നടപടികൾ നിയന്ത്രിച്ചത്. അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ പെരുമണ്ണയിൽ പ്രകടനം നടത്തി. കെ. അജിത, എൻ.വി. ബാലൻ നായർ, ഷാജി പുത്തലത്ത്, വി.പി. രവീന്ദ്രൻ, ശോഭനകുമാരി, ഉഷാകുമാരി കരിയാട്ട്, എം.എ. പ്രതീഷ്, ടി. നിസാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.