കുറ്റ്യാടി: വയനാട് റോഡിെൻറ ഭാഗമായ തൊട്ടിൽപാലം ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡിൽ. ഓട്ടോകൾ, ടാക്സികൾ, ചരക്കു വാഹനങ്ങൾ, ബസുകൾ എന്നിവയെല്ലാം റോഡിൽ വെള്ളവരക്ക് തൊട്ടാണ് നിർത്തുന്നത്. ഇത് അന്തർജില്ല റൂട്ടിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. കാൽനടക്കാർക്കുള്ള സ്ഥലമാണ് വാഹനങ്ങൾ കൈയടക്കുന്നത്. പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമില്ലാത്ത ടൗണിൽ പൊലീസ് വാഹനങ്ങളും തൊണ്ടിവാഹനങ്ങളും നിർത്തിയിടുന്നതും റോഡിൽ തന്നെയായതിനാൽ പൊലീസിന് അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കാനാവുന്നുമില്ല. ബസ്സ്റ്റാൻഡുണ്ടെങ്കിലും പുറപ്പെടുന്ന ബസുകൾ റോഡുവക്കിൽ നിർത്തിയാണ് ആളെ കയറ്റുന്നത്. റോഡിെൻറ നല്ലൊരു ഭാഗം അപഹരിച്ച് റോഡിന് അഭിമുഖമായാണ് ചരക്കു വാഹനങ്ങൾ നിർത്തുന്നത്. ടാക്സി ജീപ്പുകളും അപ്രകാരംതന്നെ. കെ.എസ്.ആർ.ടി.സിക്ക് സ്വന്തം സ്റ്റാൻഡുണ്ടെങ്കിലും അവരും ഇവിടെ ബസുകൾ നിർത്തിയാണ് ആളെ എടുക്കുന്നത്. തൊട്ടിൽപാലത്തുനിന്ന് മലയോര പ്രദേശങ്ങളിലേക്ക് ട്രിപ് സർവിസ് നടത്തുന്ന ജീപ്പുകൾ ആളെ ഇറക്കുന്നതും റോഡിൽ വെച്ചുതന്നെയാണ്. ഇതെല്ലാം റോഡിലൂടെ കടന്നുപോകുന്ന മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.