ചെറുകിട ആശുപത്രികളെ ക്ലിനിക്കൽ എസ്​റ്റാബ്ലിഷ്മെൻറ് ബില്ലിൽനിന്ന് ഒഴിവാക്കണം ^കാസ്ക്

ചെറുകിട ആശുപത്രികളെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മ​െൻറ് ബില്ലിൽനിന്ന് ഒഴിവാക്കണം -കാസ്ക് കോഴിക്കോട്: ചെറുകിട ആശുപത്രികളെയും ക്ലിനിക്കുകളെയും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മ​െൻറ് നിയമത്തി​െൻറ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് സ്മാൾ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് (കാസ്ക്) ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇരുപതോ അതിൽ കുറവോ ബെഡുകൾ മാത്രം ഉൾക്കൊള്ളുന്ന ആശുപത്രികളാണ് കാസ്കിനു കീഴിൽ വരുന്നത്. ഇത്തരം ആശുപത്രികളിൽനിന്ന് അടിയന്തരഘട്ടങ്ങളിൽ രോഗിയെ മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ഡോക്ടർമാർ ഏറ്റെടുക്കുന്നതിനുള്ള സ്റ്റബിലൈസേഷൻ ക്ലോസ് എടുത്തുകളയുക, ഡോക്ടർമാർ 24 മണിക്കൂറും സേവനമനുഷ്ഠിക്കുക, നിശ്ചിത സ്ഥലസൗകര്യം, ജീവനക്കാരുടെ എണ്ണം, ഉപകരണങ്ങൾ എന്നിവ ഉറപ്പുവരുത്തുക തുടങ്ങിയ മാനദണ്ഡങ്ങളും നിർദേശങ്ങളും ഇത്തരം സ്ഥാപനങ്ങൾക്ക് താങ്ങാനാവാത്തതാണ്. ആക്ട് നടപ്പാക്കിയാൽ ഇത്തരം ക്ലിനിക്കുകളും ആശുപത്രികളും പൂട്ടേണ്ടിവരും. ജില്ല പ്രസിഡൻറ് ഡോ. സുഷമ അനിൽ, സെക്രട്ടറി ഡോ. ശങ്കർ മഹാദേവൻ, നോർത്ത് സോൺ വൈസ് ചെയർമാൻ ഡോ. അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.