കോഴിക്കോട്: ഉണരുന്ന പൊതുവിദ്യാഭ്യാസം, മാറുന്ന കേരളം എന്ന പ്രമേയത്തിൽ കെ.എസ്.ടി.എ സംഘടിപ്പിച്ച ജനകീയ വിദ്യാഭ്യാസ സംഗമം എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം െചയ്തു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുള്ള പ്രവർത്തനം വലിയ കുതിപ്പിനുള്ള ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ തുക ചെലവഴിക്കണം. പുതിയ സർക്കാർ അതിന് മുതിർന്നതുകൊണ്ടാണ് ഗുണപരമായ മാറ്റം ഇൗ രംഗത്തുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എൽ.കെ.ജിക്ക് അഞ്ചു ലക്ഷം രൂപ വരെ ഫീസ് വാങ്ങുന്ന സ്ഥാപനങ്ങൾ കോഴിക്കോട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാഗതസംഘം വൈസ് ചെയർമാൻ എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ ശത്രുഘ്നൻ, പി.കെ. പാറക്കടവ്, നാടകപ്രവർത്തകൻ അനിൽകുമാർ തിരുവോത്ത്, എം.കെ. മോഹനൻ, പി.കെ. സതീശ്, സി.സി. ഷെറീന എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.