കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ (ഐ.എം.സി.എച്ച്) അഗ്നിസുരക്ഷ സംവിധാനങ്ങളൊന്നുമില്ല. ഫയർ ആൻഡ് റെസ്ക്യൂ ജില്ല അസി. ഡിവിഷനൽ ഓഫിസർ അരുൺ ഭാസ്കറിെൻറ നേതൃത്വത്തിലുള്ള അഗ്നിരക്ഷ സേനയുടെ പരിശോധനയിലാണ് ഗുരുതര സുരക്ഷ വീഴ്ചകൾ കണ്ടെത്തിയത്. സുരക്ഷ പ്രശ്നങ്ങൾ രണ്ടാഴ്ചക്കുള്ളിൽ പരിഹരിച്ചില്ലെങ്കിൽ ഐ.എം.സി.എച്ച് അടച്ചുപൂട്ടേണ്ടിവരുമെന്ന് സേന മുന്നറിയിപ്പുനൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബുധനാഴ്ച ആശുപത്രിക്ക് നോട്ടീസ് നൽകും. അനുവദിച്ച സമയത്തിനുള്ള സുരക്ഷയൊരുക്കിയില്ലെങ്കിൽ കലക്ടറുമായി ചർച്ച ചെയ്ത് ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനും തീരുമാനമുണ്ട്. പരിശോധന റിപ്പോർട്ട് ബുധനാഴ്ച ജില്ല കലക്ടർ, പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് സമർപ്പിക്കും. ഇവിടെ വർഷങ്ങൾക്കുമുമ്പ് വാട്ടര്‍ടാങ്ക്, ഫയര്‍ ഹൈഡ്രൻറ്, ഫയര്‍ അലാം തുടങ്ങിയ സംവിധാനങ്ങളെല്ലാം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രവർത്തിക്കുന്നില്ല. അഗ്നിശമനസേനയുടെ എന്‍.ഒ.സി പോലുമില്ലാതെയാണ് എട്ടു നിലയുള്ള കെട്ടിടം പ്രവർത്തിക്കുന്നത്. ആശുപത്രി തുടങ്ങുന്ന സമയത്ത് സൗകര്യം ഒരുക്കിയെങ്കിലും പ്രവര്‍ത്തനക്ഷമമാണോയെന്ന പരിശോധന പോലും നടത്തിയിട്ടില്ലെന്ന് അരുൺ ഭാസ്കർ പറഞ്ഞു. എല്ലാ വര്‍ഷവും പ്രവര്‍ത്തനക്ഷമത പരിശോധിച്ച് നിയമപരമായ സര്‍ട്ടിഫിക്കറ്റ് പുതുക്കുകയും, മോക്ഡ്രില്‍ നടത്തുകയും വേണം. ഇതൊന്നും പാലിക്കാതെ നൂറുകണക്കിനാളുകളുടെ സുരക്ഷക്കുവേണ്ട ഒരു സൗകര്യങ്ങളും ഒരുക്കാതെയാണ് ഇതുവരെ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. മുമ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാലാണ് പൂട്ടേണ്ടി വരുമെന്ന നിലപാട് സ്വീകരിച്ചതെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൗകര്യങ്ങള്‍ ഇല്ല. അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിച്ചതൊഴിച്ച് അടിയന്തര ഘട്ടങ്ങളിൽ രക്ഷപ്പെടാനുള്ള സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. ഇതേക്കുറിച്ച് മുമ്പ് പരിശോധന നടത്തി പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, എൻ.ഒ.സി ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ 2013 മുതലേ സ്വീകരിച്ചിട്ടുണ്ടെന്നും ഫയർഫോഴ്സിെൻറ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഇല്ലാത്തതിനാൽ നീണ്ടുപോവുകയായിരുന്നുവെന്നും മെഡിക്കൽ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ വ്യക്തമാക്കി. ഫയര്‍ഫോഴ്സിെൻറ നോട്ടീസ് ലഭിച്ചാൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.