സ്​കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി: വിളമ്പുന്നത്​ വൃത്തിയില്ലായ്​മ

കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം തയാറാക്കുന്നതിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കുട്ടികൾക്ക് ആരോഗ്യമേകുന്ന ഉച്ചഭക്ഷണ പദ്ധതി രോഗങ്ങളിലേക്കു തള്ളിവിടുന്ന തരത്തിൽ ചില സ്കൂളുകളിൽ അശ്രദ്ധമായി കൈാര്യം ചെയ്യുന്നതായി പരാതിയുയർന്നിരുന്നു. വൃത്തിയില്ലാതെ ഉച്ചഭക്ഷണം പാകംചെയ്തു വിളമ്പിയതിനെ തുടർന്ന് ഗവ. മോഡൽ ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററെയും ചുമതലയുള്ള അധ്യാപികയെയും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഉച്ചഭക്ഷണം വൃത്തിയില്ലാതെ പാകംചെയ്തു വിളമ്പുന്നതായി പരാതിയുമുണ്ട്. ചളി നിറഞ്ഞ പാചകപ്പുരകളും എലികൾ വിഹരിക്കുന്ന സ്റ്റോർ റൂമുകളുമാണ് പലയിടത്തും. നൂൺ ഫീഡിങ് സൂപ്പർവൈസർ, എ.ഇ.ഒ, നൂൺ മീൽ ഒാഫിസർ, െസക്ഷൻ ക്ലർക്കുമാർ എന്നിവരുടെ ഏകദിന പരിശീലനം നടന്നപ്പോഴാണ് ഗവ. മോഡൽ സ്കൂളിലെ പാചകപ്പുരയുടെയും സ്േറ്റാർ റൂമി​െൻറയും ശോച്യാവസ്ഥ ബോധ്യപ്പെട്ടത്. ഉച്ചഭക്ഷണ സമയത്ത് നൂൺ മീൽ വിഭാഗം സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായിരുന്നു പരിശോധന നടത്തിയത്. നഗരഹൃദയത്തിലെ സ്കൂളിലെ ഇത്തരം ന്യൂനതകൾ കണ്ടെത്താൻ കൃത്യമായ പരിശോധന നേരത്തേ നടന്നില്ലെന്നത് വ്യക്തമാണ്. അഡീഷനൽ ഡി.പി.െഎ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് നേരിട്ടു ബോധ്യപ്പെട്ടതിനാലാണ് ഹെഡ്മാസ്റ്ററുടെയും അധ്യാപികയുടെയും സസ്പെൻഷനിടയാക്കിയത്. അധ്യാപക രക്ഷാകർതൃസമിതിയുടെ അലംഭാവവും വ്യക്തമാണ്. സ്കൂളിലെ നൂൺ ഫീഡിങ് കമ്മിറ്റിയും നിർജീവമാണെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. ജനപ്രതിനിധികളും കോർപറേഷൻ ആരോഗ്യവിഭാഗം അധികൃതരും വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇനിമുതൽ കർശനമായ ഇടപെടൽ നടത്തുെമന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. ജില്ലയിലെ സ്കൂളുകളിൽ പരിശോധന കർശനമാക്കുെമന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. സുരേഷ്കുമാറും വ്യക്തമാക്കി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള ഭക്ഷണം ശുചിത്വമുള്ള സാഹചര്യത്തിൽ ലഭ്യമാക്കാനും ജൂണിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പത്തിന മാർഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ചിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ജില്ല-ഉപജില്ല വിദ്യാഭ്യാസ ഒാഫിസർമാർ എന്നിവർ ആഴ്ചയിലൊരിക്കൽ അധികാരപരിധിയിലെ ഏതെങ്കിലും സ്കൂൾ സന്ദർശിക്കണെമന്നും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കണെമന്നും നിർദേശിച്ചിരുന്നു. ഭക്ഷണത്തി​െൻറ ഗുണനിലവാരവും പാചകപ്പുര, സ്റ്റോർ മുറി, ഡൈനിങ് ഹാൾ, ജലസ്രോതസ്സുകൾ എന്നിവയുടെ ശുചിത്വവും പരിശോധിക്കണെമന്ന നിർദേശവും നിലവിലുണ്ട്. നൂൺ മീൽ ഒാഫിസർമാർ കടമകൾ നിർവഹിക്കുന്നുേണ്ടാെയന്നും പരിശോധിക്കണം. പ്രീപ്രൈമറി മുതൽ എട്ടാംക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. ഇതിനുപുറമെ എല്ലാകുട്ടികൾക്കും ആഴ്ചയിൽ ഒരുതവണ പുഴുങ്ങിയ മുട്ടയും രണ്ടു തവണ 150 മി.ലിറ്റർ പാലും വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, സർക്കാറി​െൻറ നിർദേശങ്ങൾ കാറ്റിൽപ്പറത്തി ചുരുക്കം ചില സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം. മികച്ച രീതിയിൽ ഉച്ചഭക്ഷണം വിളമ്പി വിദ്യാർഥികളുടെ വയറും മനസ്സും നിറക്കുന്ന സ്കൂളുകളാണ് ഭൂരിപക്ഷവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.