പേരാമ്പ്ര: ജീവിതം കരുപ്പിടിപ്പിക്കാനുള്ള മെച്ചപ്പെട്ട സാധ്യതകള്‍ തേടി വിദേശത്തുപോയ മരുതേരി പനയുള്ള പറമ്പിൽ ശശി (40) അർബുദവുമായി തിരിച്ചുവന്നതോടെ വൃദ്ധമാതാവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഉപജീവനത്തിന് പോലും ഗതിയില്ലാത്ത അവസ്ഥയിലായി. മണലാരണ്യത്തിലെ കൊടും ചൂടിൽ കെട്ടിടനിര്‍മാണ ജോലിയിലേർപ്പെടുമ്പോൾ കുടുംബത്തിെൻറ നല്ല ജീവിതവും വീടെന്ന സ്വപ്നവുമായിരുന്നു ശശിയുടെ മനസ്സിൽ. ബാങ്ക് വായ്പയെടുത്ത് വീട് പ്രവൃത്തി തുടങ്ങിയെങ്കിലും അത് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. വായ്പ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി മലബാര്‍ കാന്‍സര്‍ സെൻററില്‍ ചികിത്സയില്‍ കഴിയുകയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ കീമോ തെറപ്പിയടക്കമുള്ള വിദഗ്ധ ചികിത്സകള്‍ നല്‍കി. എന്നാല്‍, രോഗം പൂര്‍ണമായി ഭേദമാക്കാന്‍ അടിയന്തര മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയേ തീരൂ എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 15 ലക്ഷത്തിലധികം രൂപയുടെ ചെലവ് ഇതിന് ആവശ്യമായി വരും. കുടുംബത്തിന് ഈ തുക താങ്ങാവുന്നതല്ല. അതിനാല്‍ ശശിയുടെ ചികിത്സക്കായി നാട്ടുകാര്‍ ഒരു ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റി ഫെഡറൽ ബാങ്ക് പേരാമ്പ്ര ശാഖയിൽ 14150100145561. (IFSC FDRL 0001415) അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ:7034939128, 9446834150. ഭാരവാഹികൾ: എം.കെ. അമ്മദ്, ജിഷ കൊട്ടപ്പുറം, തൊടുവയില്‍ രാജന്‍, രാജന്‍ മരുതേരി (രക്ഷാധികാരി), എം. കൃഷ്ണന്‍ മാസ്റ്റർ (ചെയർ) എം.കെ. ബിജു (കൺ) കെ. പ്രകാശ്, പി.പി. റഷീദ് മാസ്റ്റര്‍ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.