കോഴിക്കോട്: ഡോ. റാം മനോഹർ ലോഹ്യയുടെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് ജെ.ഡി.യു സംഘടിപ്പിക്കുന്ന അനുസ്മരണറാലിയും പൊതുസമ്മേളനവും ഒക്ടോബർ 12ന് കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജാഫർഖാൻ കോളനി പരിസരത്ത് നിന്ന് വൈകീട്ട് നാലിന് ആരംഭിക്കുന്ന പ്രകടനം മാവൂർ റോഡ് വഴി സി.എച്ച് മേൽപാലത്തിലൂടെ കടപ്പുറത്ത് എത്തിച്ചേരും. 25,000 ത്തോളം പേർ റാലിയിൽ പങ്കെടുക്കും. കടപ്പുറം ഓപൺസ്റ്റേജിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ ശരദ് യാദവ് എം.പി, എം.പി. വീരേന്ദ്രകുമാർ എം.പി, ജാവേദ്റാസ, ഡോ. വർഗീസ് ജോർജ്, ഷെയ്ക് പി. ഹാരിസ്, കെ.പി. മോഹനൻ, മനയത്ത് ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ജെ.ഡി.യു ജില്ലപ്രസിഡൻറ് മനയത്ത് ചന്ദ്രൻ, പി. വാസു, എൻ.കെ. വത്സൻ, എം.പി. ശിവാനന്ദൻ, ആർ.എൻ. രഞ്ജിത്ത്, വി. കൃഷ്ണദാസ്, എൻ.സി. മോയിൻകുട്ടി, മനേഷ് കുളങ്ങര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.