വാല്യക്കോട്-മുളിയങ്ങൽ കനാൽ റോഡിെൻറ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു പേരാമ്പ്ര: വാല്യക്കോട് മുതൽ മുളിയങ്ങൽ വരെയുള്ള കനാൽ റോഡിെൻറ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു. പ്രധാനമന്ത്രി ഗ്രാമസഡക് യോജന സ്കീമിലാണ് 4.65 കിലോമീറ്റർ റോഡ് നിർമിക്കുന്നത്. വശങ്ങൾ കെട്ടി ഉയർത്തിയും മണ്ണിട്ട് നിരപ്പാക്കിയും നിർമിക്കുന്ന റോഡിൽ നാലു മീറ്റർ വീതിയിൽ ടാറിങ് ഉണ്ടാവും. ചേനോളി പള്ളിക്കാടിനു പിന്നിലുള്ളതും കനാൽ പാലത്തിനു സമീപവുമുള്ള ഉയർന്ന ഭാഗം നാലു മീറ്ററോളം താഴ്ത്തി നിരപ്പാക്കും. റോഡുപണി പൂർത്തിയാകുന്നതോടെ കൽപത്തൂർ, വാല്യക്കോട് പ്രദേശങ്ങളിലുള്ളവർക്ക് പഞ്ചായത്ത്, വില്ലേജ് ഓഫിസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് പേരാമ്പ്ര പോവാതെയും എളുപ്പത്തിലും എത്താൻ കഴിയും. കുറ്റ്യാടി-ഉേള്ള്യരി റോഡിനെയും പയ്യോളി-പേരാമ്പ്ര റോഡിനെയും ഈ റോഡ് ബന്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ പേരാമ്പ്ര ടൗണിൽ ഗതാഗതതടസ്സം ഉണ്ടാവുമ്പോൾ വഴിതിരിച്ചുവിടാനും സാധിക്കും. കനാൽ റോഡിെൻറ വശങ്ങളിൽ പ്രകൃതിരമണീയമായ പല സ്ഥലങ്ങളും ഉള്ളതിനാൽ ഭാവിയിൽ വിനോദസഞ്ചാര സാധ്യതകളും മുന്നിലുണ്ട്. മുളിയങ്ങൽ മുതൽ ചേനോളി വരെയുള്ള ദൂരം ടാറിങ് കഴിഞ്ഞിട്ടുണ്ട്. പൂവാലനെ പിടികൂടി പേരാമ്പ്ര: പേരാമ്പ്ര ബസ്സ്റ്റാൻഡിൽ വിദ്യാർഥിനിയെ ശല്യംചെയ്ത യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.