മൂടാടി-മുചുകുന്ന് റോഡിൽ ദുരിതയാത്ര; ഓട്ടോ തൊഴിലാളികൾ പണിമുടക്കി നന്തിബസാർ: മൂടാടി ഹിൽബസാർ മുചുകുന്ന് റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടൗണിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കി. മൂന്നു കി.മീറ്റർ ദൂരംവരുന്ന മൂടാടി-മുചുകുന്ന് റോഡ് നിറയെ കുണ്ടുംകുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് രണ്ടു പതിറ്റാണ്ടുകഴിഞ്ഞു. അന്ന് ടാറിങ് നടത്തിയതിനുശേഷം അറ്റകുറ്റപ്പണി ഇതുവരെയായി നടന്നിട്ടില്ല. ഹിൽബസാർവരെ റോഡ് പൂർണമായും തകർന്നിട്ടുണ്ട്. കൂടാതെ, ഓവുചാൽ ഇല്ലാത്തതുകാരണം മഴവെള്ളം കെട്ടിനിൽക്കുന്നതും പതിവാണ്. ശക്തമായ മഴയത്ത് ഗതാഗത തടസ്സം വരെ നേരിടാറുണ്ട്. മരക്കുളംവരെയുള്ള ഭാഗത്ത് അഴുക്കുചാൽ നിർബന്ധമാണ്. പ്രതലം ഉയർത്തി റീടാറിങ് നടത്തിയാലേ ഇവിടെ റോഡ് നിലനിൽക്കൂ. നിരവധി തവണ നിവേദനം നൽകിയിട്ടും പുറംതിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് സമരത്തിലേക്കു നീങ്ങുന്നെതന്ന് ഓട്ടോ തൊഴിലാളി കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.