നന്തിബസാർ: ഗ്രാമങ്ങളിൽനിന്ന് അന്യംനിന്നുപോകുന്ന തുളസിച്ചെടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂളിൽ 'തുളസിഗ്രാമം' പദ്ധതിക്ക് തുടക്കമായി. വീട്, സ്കൂൾ പരിസരം എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച കൃഷ്ണതുളസി, രാമതുളസി, കാട്ടുതുളസി തുടങ്ങിയവയുടെ നൂറോളം തൈകൾ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂൾ പരിസരത്തെ വീടുകളിലും വിതരണം ചെയ്തു. വിതരണം ചെയ്തവയുടെ സംരക്ഷണം വിദ്യാർഥികൾ ഏറ്റെടുത്തിട്ടുണ്ട്. സ്കൂൾ ലീഡർ ദിയലിനീഷിന് തുളസിത്തൈ കൈമാറി മൂടാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. സോമലത പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ. ശ്രീഷ്ന അധ്യക്ഷത വഹിച്ചു. കുട്ടികൾ തയാറാക്കിയ 'തുളസിയുടെ വിസ്മയങ്ങൾ' പ്രത്യേക പതിപ്പ് മൂടാടി കൃഷിഭവനിലെ കൃഷി അസിസ് റ്റൻറ് പി. നാരായണൻ, എ.എസ്. മാനസിന് കൈമാറി പ്രകാശനം ചെയ്തു. പി.കെ. അബ്ദുറഹ്മാൻ, പി.എസ്. ശ്രീല, കെ. സുജില, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും പി. നൂറുൽഫിദ നന്ദിയും പറഞ്ഞു. എകരൂല്‍ കാപ്പിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; സി.പി.എം സ്ഥാപിച്ച ബസ് കാത്തിരിപ്പ്കേന്ദ്രവും സ്തൂപവും തകര്‍ത്തു എകരൂല്‍: കാപ്പിയില്‍ പ്രദേശത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സി.പി.എം സ്ഥാപിച്ച ബസ് കാത്തിരിപ്പ്കേന്ദ്രവും സ്തൂപവും തകര്‍ത്തു. ഇത് പരസ്പരം വാക്കേറ്റത്തിലും ൈകയാങ്കളിയിലുമാണ് കലാശിച്ചത്. തിങ്കളാഴ്‌ച വൈകീട്ട് ആറോടെയാണ് ബസ്കാത്തിരുപ്പ്കേന്ദ്രവും സ്തൂപവും തകര്‍ത്തത്. ബി.ജെ.പി പ്രവര്‍ത്തകരാണ് തകര്‍ത്തതെന്ന് സി.പി.എം ആരോപിച്ചു. റോഡില്‍ നില്‍ക്കുകയായിരുന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.കെ. അനില്‍കുമാര്‍, കെ. ഷൈജു എന്നിവർക്ക് നേരെ ൈകയേറ്റവും വധശ്രമവുമുണ്ടായതായി സി.പി.എം നേതാക്കള്‍ പറഞ്ഞു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തിയതിനു ശേഷമാണ് ഇരുവിഭാഗവും പിരിഞ്ഞുപോയത്. മാസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ കൊടിമരം നശിപ്പിച്ചതായി പരാതിയുണ്ടായിരുന്നു. കോണ്‍ഗ്രസിെൻറ പതാകയും കൊടിമരവും നശിപ്പിച്ചതായും ആരോപണമുണ്ട്. ഉപജില്ല പ്രവൃത്തി പരിചയമേള നാളെ പേരാമ്പ്ര എ.യു.പി സ്കൂളിൽ പേരാമ്പ്ര: ഉപജില്ല പ്രവൃത്തി പരിചയമേള പേരാമ്പ്ര എ.യു.പി സ്കൂളിൽ വ്യാഴാഴ്ച തുടങ്ങും. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 1000ഒാളം വിദ്യാർഥികൾ തത്സമയ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 10ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമാപന സമ്മേളനത്തിൽ പേരാമ്പ്ര എ.ഇ.ഒ സുനിൽകുമാർ അരിക്കാം വീട്ടിൽ സമ്മാന വിതരണം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.