ജനവാസമേഖലയിൽ ഗെയിൽ പൈപ്പ്ലൈൻ അനുവദിക്കില്ല -സമരസമിതി കോഴിക്കോട്: ജനവാസമേഖലയിലൂടെ ഗെയിൽ ഗ്യാസ് പൈപ്പ്ലൈൻ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും കോട്ടൂർ പഞ്ചായത്ത് ഗെയിൽ ഗ്യാസ് പൈപ്പ്ലൈൻ പ്രതിരോധ ജനകീയ സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോട്ടൂർ ശ്രീ വിഷ്ണുക്ഷേത്രത്തിന് തൊട്ടടുത്തുള്ള അമ്പലത്താഴെ പ്രദേശത്ത് 50 സെൻറ് വയൽ 1500 ലധികം േലാഡ് മണ്ണിട്ട് നികത്തി വാൽവ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നെതന്ന് ഇവർ ആരോപിച്ചു. ഇതിനടുത്താണ് കോട്ടൂർ എ.യു.പി സ്കൂൾ, കുന്നരംെവള്ളി ജുമാമസ്ജിദ് ഉൾപ്പെടെയുള്ളത്. പ്രദേശത്തെ നിർധനർ ഉൾപ്പെടെ നിരവധിപേർക്ക് വീടും ഭൂമിയും നഷ്ടമാകുന്ന അവസ്ഥയാണ്. ആമയാട്ട് വയലിൽ ശക്തമായ പ്രതിരോധം ഉണ്ടായതിനെ തുടർന്ന് സബ് കലക്ടർ, എം.എൽ.എ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പൈപ്പ് സ്ഥാപിക്കേമ്പാൾ ജനവാസമേഖല പൂർണമായും ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതെല്ലാം ലംഘിക്കുന്ന നിലപാടാണ് ഗെയിൽ അധികൃതർ സ്വീകരിക്കുന്നെതന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകൾ സ്ഥാപിക്കാൻ 20 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമി ഭാവിയിൽ വ്യവസായിക ഇടനാഴിയാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഗെയിലിെനതിരെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സമരം നടക്കുന്നുണ്ട്. ഇത് വരുംനാളിൽ കൂടുതൽ ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കൺവീനർ വി.െക. ഉണ്ണി, പി.കെ. ഗോപാലൻ, ഉണ്ണിനായർ അച്യുത്വിഹാർ, എൻ. മഹേന്ദ്രൻ, ദേവകി, വാസുനായർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.