കോഴിക്കോട്: തിരക്കുപിടിച്ച ആധുനികജീവിതത്തിൽ മനഃസംഘർഷങ്ങൾ ഇല്ലാതാക്കുന്നതിന് 'തൊഴിലിടങ്ങളിലെ മാനസികാരോഗ്യം' എന്ന ആശയത്തിന് ഊന്നൽ നൽകി നഗരത്തിലെങ്ങും മാനസികാരോഗ്യദിനാചരണം സംഘടിപ്പിച്ചു. തണൽ ആത്മഹത്യ പ്രതിരോധ കേന്ദ്രം, ഐ.എം.എ, ഐ.എം.എ കമ്മിറ്റി ഫോർ മെൻറൽഹെൽത്ത്, ഇഖ്റ ആശുപത്രി മാനസികാരോഗ്യവിഭാഗം, കെ.എം.സി.ടി മെഡിക്കൽ കോളജ് മാനസികാരോഗ്യകേന്ദ്രം, ചേതന സെൻറർ ഫോർ ന്യൂറോ സൈക്യാട്രി റിഹാബിലിറ്റേഷൻ എന്നിവർ ചേർന്ന് സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടി മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുതുതലമുറ ഏറെനേരം മൊബൈൽ ഫോണുമായി ചങ്ങാത്തം കൂടുകയും രക്ഷിതാക്കൾ ഫോൺ വാങ്ങിവെച്ചാലുടൻ ആത്മഹത്യക്കൊരുങ്ങുകയും ചെയ്യുന്ന പ്രവണത കൂടുതലാണെന്ന് മേയർ പറഞ്ഞു. ടൗൺഹാളിൽ നടന്ന പരിപാടിയിൽ ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ.വി.ജി പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. അമൃത് കുമാർ, ഡോ.കെ.മൊയ്തു, ഡോ.എ.കെ. അബ്ദുൽ ഖാദർ, ഡോ.പി.സി അൻവർ, ഡോ.എം.ജി വിജയകുമാർ എന്നിവർ സംസാരിച്ചു. തൊഴിലിടങ്ങളിലെ ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.പി.എൻ. സുരേഷ്കുമാർ, ഡോ.വി. രാജ്മോഹൻ, ഡോ.അരുൺ ഗോപാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. ഡോ. വിജയകുമാർ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിെൻറ(ഇംഹാൻസ്) നേതൃത്വത്തിൽ സ്ഥാപനത്തിലും നഗരത്തിലും മാനസികാരോഗ്യദിനാചരണപരിപാടി സംഘടിപ്പിച്ചു. പൊലീസുകാർക്കായി നടന്ന ശിൽപശാല ഡി.സി.പി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. മൊഫ്യൂസിൽ സ്റ്റാൻഡിൽ വിവിധ കോളജുകളിലെ വിദ്യാർഥികൾക്കായി പോസ്‍റ്റർ രചന മത്സരവും തെരുവുനാടകമത്സരവും അരങ്ങേറി. മൊഫ്യൂസിൽ സ്റ്റാൻഡ്, പാളയം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ 'മനസ്സറിയാം' എന്ന പേരിൽ മാനസികാരോഗ്യസ്ക്രീനിങ് ടെസ്റ്റ് കൗണ്ടർ ഒരുക്കിയിരുന്നു. നിരവധി പേരാണ് ഇവിടങ്ങളിൽ പരിശോധനക്കെത്തിയത്. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിെൻറയും ജില്ല മാനസികാരോഗ്യ പദ്ധതിയുടെയും കീഴിലെ പരിപാടികൾ കലക്ടറേറ്റിൽ ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.എന്‍. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ.എന്‍.കെ. അബ്ദുൽ സാദിഖ്, ഡോ.പി.ടി. സന്ദീഷ് എന്നിവർ ക്ലാെസടുത്തു. മാനസികാരോഗ്യകേന്ദ്രത്തിൽ നഴ്സുമാര്‍ക്ക് ക്ലാസ് നടന്നു. ജില്ലജയില്‍ സൂപ്രണ്ട് അനില്‍കുമാർ ഉദ്ഘാടനം ചെയ്തു വി.കെ.സി ഗ്രൂപ്പിെൻറ ഫാക്ടറിയിലും മേപ്പയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും കാലിക്കറ്റ് ഗേള്‍സ് സ്കൂളിലും വിവിധ ക്ലാസുകൾ നടന്നു. മാനാഞ്ചിറ സ്ക്വയറിൽ ഹോളിക്രോസ് കോളജിലെ വിദ്യാർഥികൾ തെരുവുനാടകം നടത്തി. മാനസികാരോഗ്യകേന്ദ്രത്തിൽ തൊഴിലിടങ്ങളിലെ സമ്മർദം പരിഹരിക്കുന്നതിനായി ചൊവ്വാഴ്ച മുതൽ 8281904533 എന്ന നമ്പറിൽ കൗൺസലിങ് ലഭ്യമാണ്. ഒക്ടോബര്‍ 16 വരെ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ഈ സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.