കോടഞ്ചേരി: പൂളവള്ളി -വേളംകോട് പാടശേഖരത്തിൽപെട്ട പൂളവള്ളിയിലെ ഏഴര ഏക്കർ വയലിലേക്കുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു. സദാശിവൻ പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.എ. ഷബീർ അഹമ്മദ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തിെൻറയും കൃഷിഭവെൻറയും സാങ്കേതിക- സാമ്പത്തികസഹായത്തോടെ പാടശേഖരസമിതി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. വിത്ത്, വളം കുമ്മായം, കൂലിച്ചെലവ് എന്നിവക്കാണ് ആനുകൂല്യം. നാഷനൽ സീഡ് കോർപറേഷനിൽ നിന്നുള്ള വിത്തുകളായ ജയ, ജ്യോതി എന്നീ ഇനങ്ങളാണ് കൃഷിക്കുപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറകണ്ടത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ജോർജ്, കൃഷി അസിസ്റ്റൻറ് മിഷേൽ ജോർജ്, കുമാരൻ നടുപ്പറമ്പിൽ, ദാമോദരൻ വള്ളിക്കുടിയിൽ, സജി നടുപ്പറമ്പിൽ, രാജൻ വള്ളിക്കുടിയിൽ, ചാക്കോ നിരപത്ത്, സോമൻ നടുപ്പറമ്പിൽ, രാജു വെടിക്കാവുങ്കൽ, ഗോവിന്ദൻ വള്ളികുടിയിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.