താമരശ്ശേരി ഉപജില്ല സ്​കൂൾ കായികമേളക്ക്​ തുടക്കം

എൽ.പി വിഭാഗത്തിൽ മണൽവയൽ എ.കെ.ടി.എം എൽ.പി സ്കൂളും യു.പി വിഭാഗത്തിൽ കണ്ണോത്ത് സ​െൻറ് ആൻറണീസ് യു.പി സ്കൂളും ഹൈസ്കൂൾ-, ഹയർസെക്കൻഡറി വിഭാഗത്തിൽ കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളും മുന്നിൽ താമരശ്ശേരി: ഉപജില്ല സ്കൂൾ കായികമേളക്ക് കട്ടിപ്പാറ ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. വർണാഭമായ ഉദ്ഘാടന ചടങ്ങി​െൻറ ഭാഗമായി നടന്ന മാർച്ച് പാസ്റ്റിൽ കാരാട്ട് റസാഖ് എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ വിദ്യാർഥികളുടെ ഒപ്പന, തിരുവാതിര, മാർഗംകളി തുടങ്ങിയ കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി. പരിപാടിയിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബേബി ബാബു, ഇന്ദിര ശ്രീധരൻ, സ്കൂൾ മാനേജർ ഫാ. ജോസഫ് കൂനാനിക്കൽ, എ.ഇ.ഒ മുഹമ്മദ് അബ്ബാസ്, ശ്രീജു വർഗീസ്, ടി.ദിലീപ്, കെ.എം. ജോസഫ് എന്നിവർ സംസാരിച്ചു. ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോയ്സി ജോസ് സ്വാഗതവും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് മറിയാമ്മ ചെറിയാൻ നന്ദിയും പറഞ്ഞു. ആദ്യ ദിവസം മത്സരങ്ങൾ അവസാനിച്ചപ്പോൾ എൽ.പി വിഭാഗത്തിൽ എ.കെ.ടി.എം എൽ.പി സ്കൂൾ മണൽവയൽ (52 പോയൻറ്) സ​െൻറ് ജോസ്ഫ്സ് എൽ.പി സ്കൂൾ കോടഞ്ചേരി (45 പോയൻറ്), യു.പി വിഭാഗത്തിൽ സ​െൻറ് ആൻറണീസ് യു.പി സ്കൂൾ കണ്ണോത്ത് (43 പോയിൻറ്), നസ്റത്ത് യു.പി സ്കൂൾ, കട്ടിപ്പാറ (30 പോയൻറ്) ഹൈസ്കൂൾ -ഹയർസെക്കൻഡറി വിഭാഗത്തിൽ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കട്ടിപ്പാറ (45 പോയൻറ്) സ​െൻറ് ജോസഫ്സ് എച്ച്.എസ്.എസ് കോടഞ്ചേരി ( 25 പോയൻറ്) എന്നീ സ്കൂളുകൾ മുന്നിട്ടു നിൽക്കുന്നു. ചൊവ്വാഴ്ച രാവിലെ 7.30 ന് മത്സരങ്ങൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. വെൽഫെയർ പാർട്ടി കൺവെൻഷൻ താമരശ്ശേരി: ഫാഷിസ്റ്റുകളുടെ അപകടകരമായ രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കുന്നതിൽ കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൗനം പാലിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി. വെൽഫെയർ പാർട്ടി പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.കെ. ഖാദർ, ശബീർ കൊടുവള്ളി എന്നിവർ സംസാരിച്ചു. എ.ടി. നജീബ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.