മുക്കം ഉപജില്ല സ്കൂൾ കായികമേള: പുല്ലൂരാമ്പാറ സെൻറ്​ ജോസഫ്സ്​ ഹയർ സെക്കൻഡറി മുന്നിൽ

മുക്കം: ഉപജില്ല സ്കൂൾ കായികമേളയിൽ 32 ഇനങ്ങളുടെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 160 പോയൻറ് നേടി പുല്ലൂരാംപാറ സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മുന്നേറുന്നു. തൊട്ടു പിറകിൽ 37 പോയൻറ് നേടി കൂടരഞ്ഞി സ​െൻറ് െസബാസ്റ്റ്യൻസ് ഹയർ സെക്കൻഡറിയാണ്. മൂന്നാം സ്ഥാനത്ത് 33 പോയൻറുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസാണ്. മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വർണാഭമായ ചടങ്ങിൽ ജോർജ് എം. തോമസ് എം.എൽ.എ ത്രിദിന കായിക മേള ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രശോഭ് കുമാർ പെരുമ്പടപ്പിൽ, വാർഡ് കൗൺസിലർ ബിന്ദു രാജൻ, പ്രജിത പ്രദീപ് എന്നിവർ സംസാരിച്ചു. മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജി.കെ. ഷീല പതാകയുയർത്തി. ജനറൽ കൺവീനർ സാലി ടി. മാത്യു സ്വാഗതവും പി.ടി.എ പ്രസിഡൻറ് എം. ഗോവിന്ദൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.