ഹരിത മിത്ര കർഷക സമിതി

താമരശ്ശേരി: കർഷക ശാക്തീകരണത്തിനും കർഷകരെ നൂതന കാർഷിക അറിവുകൾക്ക് പ്രാപ്തരാക്കുന്നതിനും ഹരിതമിത്ര കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ രൂപവത്കരിച്ചു. മാക്സി ജോസഫ് കൈനടി പ്രവർത്തനം വിശദീകരിച്ചു. സോപാനം ഗംഗാധരൻ നായർക്ക് മെമ്പർഷിപ് നൽകി ബിജുകണ്ണന്തറ മെമ്പർഷിപ് വിതരണം ഉദ്ഘാടനം ചെയ്തു. കേളപ്പൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് മെംബർ ദേവസ്യ കാളംപറമ്പിൽ, അബ്രഹാം ഉഴുന്നാലിൽ, അബ്ദുൽ റസാഖ് പുല്ലടി, ബാലചന്ദ്രൻ അമ്പാടി എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ: ബാലൻ നായർ (പ്രസി), ബാലകൃഷ്ണൻ മുച്ചിലോട് (സെക്ര), യു.കെ. അബ്ുറഹിമാൻ (ട്രഷ). ജനറൽബോഡി യോഗം താമരശ്ശേരി: ഈങ്ങാപ്പുഴ റബ്ബർ ഉൽപാദക സംഘത്തി​െൻറ ജനറൽ ബോഡിയോഗം ബുധനാഴ്ച ഈങ്ങാപ്പുഴ വൈ.എം.സി.എ ഹാളിൽ നടക്കും. റബർ ബോർഡ് ഉേദ്യാഗസ്ഥർ, കൃഷിവിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.