സാമ്രാജ്യത്വ വിരുദ്ധ സംഗമം

തിരുവമ്പാടി: ഡി.വൈ.എഫ്.ഐ കോടഞ്ചേരിയിൽ സാമ്രാജ്യത്വ വിരുദ്ധ സംഗമവും ചെ ഗുവേര രക്തസാക്ഷി അനുസ്മരണവും നടത്തി. ബ്ലോക്ക് സെക്രട്ടറി കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ദിപു പ്രേംനാഥ് അധ്യക്ഷത വഹിച്ചു. ഇ. അരുൺ കൊടിയത്തൂർ, എം.കെ. പ്രജീഷ്, ഫിറോസ് ഖാൻ, സി. എസ്. ശരത്, അഖിൽ ജോസ് എന്നിവർ സംസാരിച്ചു. കർഷകർക്ക് ധനസഹായം നൽകണം - -സി.പി.ഐ തിരുവമ്പാടി: പ്രകൃതിക്ഷോഭത്തിൽ നഷ്ടം നേരിട്ട കർഷകർക്കുള്ള ധനസഹായം ഇൻഷുറൻസ് കമ്പനികൾ മുഖേന ലഭിക്കുന്നതിന് പല കടമ്പകളും കടക്കേണ്ടി വരുന്നത് കർഷകർക്ക് പ്രയാസം സൃഷ്ടിക്കുന്നതിനാൽ ഈ സംവിധാനത്തിൽ മാറ്റം വേണമെന്നും സർക്കാർ നേരിട്ടു കർഷകർക്ക് സഹായം നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സി.പി.ഐ കരിങ്കുറ്റി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല എക്സി. അംഗം പി.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി.ജെ. റോയ് അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുറഹിമാൻ, ജോസ് വെണ്ണായപിള്ളിൽ, ടോംസൺ മൈലാടി, സുകുമാരൻ, ജോഷി, അനിൽകുമാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ബൈജു കോ തേരിയെയും അസി. സെക്രട്ടറിയായി ജോസഫ് കുന്നത്തിനെയും െതരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.