പഴയ കെട്ടിടം തകർന്നു വീണു

കോഴിക്കോട്: കല്ലായിയില്‍ പൊതുമരാമത്ത് ഏറ്റെടുത്ത സ്ഥലത്തെ പഴയ കെട്ടിടം തകര്‍ന്നുവീണു. നഗരത്തിലെ സര്‍വിസ് റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത കല്ലായി-പന്നിയങ്കര മേല്‍പാലത്തിനു സമീപത്തെ കെട്ടിടമാണ് തകര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഓടിട്ട കെട്ടിടത്തി​െൻറ മുകള്‍നിലയാണ് നിലംപതിച്ചത്. പുലര്‍ച്ചെയായതിനാല്‍ ആളപായമുണ്ടായില്ല. റോഡ് വികസനത്തി​െൻറ ഭാഗമായി ഇവിടത്തെ കെട്ടിടങ്ങള്‍ നില്‍ക്കുന്ന ഭൂമി പൊതുമരാമത്ത് വകുപ്പ് നേരത്തേ ഏറ്റെടുത്തെങ്കിലും കെട്ടിടം ഇതുവരെ പൊളിച്ചുമാറ്റിയിട്ടില്ല. ഇതുപോലെ അപകടാവസ്ഥയിലായ എട്ടു കെട്ടിടങ്ങള്‍ ഇവിടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.