കോഴിക്കോട്: ഉണങ്ങിയ മരം ജനങ്ങൾക്ക് ഭീഷണിയായി റോഡിലേക്ക് പൊട്ടിത്തൂങ്ങി നിൽക്കുന്നു. വെസ്റ്റ് കല്ലായി-പള്ളിക്കണ്ടി റോഡിൽ റെയിലിനോട് ചേർന്നുള്ള ഭാഗത്തെ മരമാണ് ഉണങ്ങി താഴെഭാഗം പൊട്ടി സമീപത്തെ മറ്റൊരു മരത്തിലേക്ക് ചാഞ്ഞ് കിടക്കുന്നത്. ദിവസേന നിരവധിയാളുകളും വാഹനങ്ങളും കടന്നുപോകുന്ന വഴിയിലേക്കാണ് മരം ചാഞ്ഞുകിടക്കുന്നത്. മരംമുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വട്ടാംപൊയിൽ ഏരിയ റെസിഡൻറ്സ് അസോസിയേഷർ (വർവ) ഉൾപ്പെടെ റെയിൽവേക്ക് പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഏതുസമയവും നിലംപൊത്തിയേക്കുമെന്ന അവസ്ഥ വന്നതോടെ ഇൗ ഭാഗത്ത് വാഹനങ്ങൾ നിർത്തിയിടുന്നതുപോലും ആളുകൾ ഒഴിവാക്കിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.