മാവൂർ: ബജറ്റിൽ മാവൂരിന് അനുവദിച്ച ഫയർസ്റ്റേഷൻ ഡിസംബറിൽ പ്രവർത്തനം തുടങ്ങും. താൽക്കാലിക സംവിധാനത്തിലാണ് സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുക. ഇതിനുള്ള നടപടി തുടങ്ങി. ഫയർസ്റ്റേഷൻ പ്രവർത്തിക്കാനുള്ള ഷെഡും െറസ്റ്റ് ഹൗസും അടക്കമുള്ള സംവിധാനമൊരുക്കുന്നതോടെ സ്റ്റേഷൻ ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി കഴിഞ്ഞ ദിവസം അഡ്വ. പി.ടി.എ. റഹീം എം.എൽ.എയെ അറിയിച്ചിട്ടുണ്ട്. മാവൂർ -കൂളിമാട് റോഡിൽ ഹെൽത്ത് സബ് സെൻറർ പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിന്നിലായാണ് താൽക്കാലിക സൗകര്യം ഒരുക്കുക. സബ് സെൻറർ തുടങ്ങുന്നതിന് ഗ്രാസിം പ്രവർത്തിക്കുന്ന സമയത്ത് ഗ്രാമപഞ്ചായത്തിന് വിട്ടുനൽകിയ സ്ഥലമാണിത്. ഫയർ സ്റ്റേഷന് സൗകര്യമൊരുക്കുന്നതിന് സ്ഥലം വിട്ടുനൽകുന്നതിന് ഗ്രാസിം മാനേജ്മെൻറിെൻറ അനുമതിയും ലഭ്യമായിട്ടുണ്ട്. താൽക്കാലിക സംവിധാനമൊരുക്കാൻ സ്ഥലം ലഭ്യമാക്കിയതായി അറിയിച്ച് ഫയർ ആൻഡ് െറസ്ക്യൂ അധികൃതർക്കും എം.എൽ.എക്കും അനുമതിപത്രം കഴിഞ്ഞ ആഴ്ച കൈമാറിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് പറഞ്ഞു. മാവൂരിൽ ആരംഭിക്കുന്ന ഫയർ സ്േറ്റഷെൻറ ചുമതലയുള്ള മുക്കം സ്റ്റേഷൻ ഒാഫിസർ കെ.പി. ജയപ്രകാശിനാണ് അനുമതിപത്രം കൈമാറിയത്. ഇത് ഫയർ ആൻഡ് െറസ്ക്യൂ ജില്ല ഒാഫിസർക്ക് കൈമാറിയിട്ടുണ്ടെന്ന് കെ.പി. ജയപ്രകാശ് അറിയിച്ചു. ഫയർ ആൻഡ് െറസ്ക്യൂ ഡി.ജി.പിക്ക് ഇൗ രേഖ അടുത്ത ദിവസംതന്നെ കൈമാറുമെന്നാണ് വിവരം. ഷെഡും െറസ്റ്റ് ഹൗസുമടക്കമുള്ള താൽക്കാലിക സംവിധാനം ഒരുക്കി നൽകുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂർ യൂനിറ്റാണ്. വ്യാപാരി നേതാക്കൾക്ക് അടുത്ത ദിവസംതന്നെ ഇതുസംബന്ധിച്ച് കത്ത് കൈമാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അറിയിച്ചു. നവംബർ 20നകം പണി തീർത്ത് നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു. സ്ഥലം ഏതാനും ആഴ്ച മുമ്പ് വ്യാപാരികൾ കാടുവെട്ടി ശുചീകരിച്ചിരുന്നു. താൽക്കാലിക സംവിധാനത്തിൽ സ്റ്റേഷൻ തുടങ്ങുന്നതിനുള്ള നടപടി ഒരുഭാഗത്ത് പുരോഗമിക്കുേമ്പാൾതന്നെ സ്ഥിരം കെട്ടിടത്തിനുള്ള ശ്രമം മറുഭാഗത്ത് നടക്കുന്നുണ്ട്. കൽപള്ളിയിലെയും ചെറൂപ്പ അയ്യപ്പൻകാവിനടുത്തുമുള്ള പൊതുമരാമത്ത് സ്ഥലമാണ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച സർവേ സ്കെച്ച് വില്ലേജ് ഒാഫിസിൽനിന്ന് വാങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പൊതുമരാമത്ത് വകുപ്പിനും സർക്കാറിനും കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.