കോഴിക്കോട്: ചെറിയ ഇടവേളക്കുശേഷം പണം വിതറി കാറിലെ സാധനങ്ങൾ കൊള്ളയടിക്കുന്ന സംഘം വീണ്ടും നഗരത്തിൽ വിലസുന്നു. കഴിഞ്ഞദിവസം രണ്ടിടങ്ങളിലാണ് ഇവരുടെ തട്ടിപ്പ് നടന്നത്. ഒരിടത്തെ കവർച്ച ബൈക്ക് യാത്രികൻ കണ്ടതിനെതുടർന്ന് പരാജയപ്പെട്ടപ്പോൾ മറ്റൊരിടത്തുനിന്ന് 30,000 രൂപയും വിലകൂടിയ മൊബൈൽ ഫോണുമാണ് സംഘം മിനിറ്റുകൾക്കകം കൈക്കലാക്കിയത്. ബാങ്ക് റോഡിലെ ഫോർ ഇൻ ബാസറിന് മുന്നിൽ നടന്ന തട്ടിപ്പിൽ കോട്ടക്കൽ സ്വദേശിയായ മുനീറിനാണ് പണവും ഫോണും നഷ്ടമായത്. ജാഫർഖാൻ കോളനി റോഡിലെ ഉമാദേവി ടെക്സ്െറ്റെൽസിന് മുന്നിൽ പന്തീരാങ്കാവ് സ്വദേശി കെ. അബ്ദുവിെൻറ കാറിൽ നിന്ന് പണവും ഫോണുമടങ്ങിയ ബാഗ് തട്ടാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. കാറിലെ ബാഗ് യുവാവ് കൈക്കലാക്കി രക്ഷപ്പെടവെ ബൈക്ക് യാത്രികൻ കള്ളൻ എന്ന് വിളിച്ചുപറഞ്ഞതോടെ ഇയാൾ ബാഗുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ടിടത്തും ശനിയാഴ്ചയാണ് കവർച്ച നടന്നത്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപനങ്ങളുടെ മുന്നിലെ സി.സി.ടി.വി കാമറകളിൽ നിന്ന് മോഷ്ടാക്കളുടെ ഫോേട്ടാകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസം ഇവർ അറസ്റ്റിലാവുമെന്നാണ് സൂചന. നേരേത്തയും ഇത്തരം തട്ടിപ്പുകൾ നഗരത്തിൽ നടന്നിരുന്നു. inner box സംഘത്തിെൻറ കവർച്ചരീതി ഇങ്ങനെ നാലുപേരടങ്ങുന്ന സംഘം കൂടുതൽ കാറുകൾ നിർത്തിയിടുന്ന വ്യാപാരസ്ഥാപനത്തിന് മുന്നിൽ എത്തും. ആദ്യത്തെയാൾ സ്ഥാപനത്തിെൻറ െസക്യൂരിറ്റി ജീവനക്കാരനോട് എന്തെങ്കിലും സംശയങ്ങളോ കടകളുടെ പേരോ ചോദിച്ച് അദ്ദേഹത്തെ സ്ഥലത്തുനിന്ന് മാറ്റും. രണ്ടാമത്തെയാൾ ആളിരിക്കുന്ന കാറിെൻറ ഡോറിനു സമീപം പത്തുരൂപയുടെ അഞ്ചോ ആറോ നോട്ടുകൾ ആരും അറിയാതെ വിതറി മാറിനിൽക്കും. മൂന്നാമത്തെയാൾ നിങ്ങളുടെ പണം ഇതാവീണുകിടക്കുന്നു എന്ന് പറഞ്ഞ് കാറിലിരിക്കുന്നയാളെ പുറത്തിറക്കും. ഇൗസമയം നാലാമത്തെയാൾ കാറിെൻറ എതിർഭാഗത്തെ വാതിൽ തുറന്ന് പഴ്സ്, ബാഗ്, പണം, മൊബൈൽ തുടങ്ങിയവ കവരുകയും നാലുപേരും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.