ചെത്തുതൊഴിലാളി യൂനിയൻ സമ്മേളനം

കൊയിലാണ്ടി: താലൂക്ക് ചെത്തുതൊഴിലാളി യൂനിയർ (സി.ഐ.ടി.യു) സമ്മേളനം ജില്ല സെക്രട്ടറി മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എ, കെ.വി. ഗോപാലകൃഷ്ണൻ, ആർ.കെ. മനോജ്, എം.എ. ഷാജി, വി.പി. കുഞ്ഞികൃഷ്ണൻ, കെ.എസ്. കനകദാസ് എന്നിവർ സംസാരിച്ചു. പി.പി. സുധാകരൻ സ്വാഗതവും ആർ.കെ. മനോജ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. ദാസൻ എം.എൽ.എ (പ്രസി), എം.എ. ഷാജി (സെക്ര), ആർ.കെ. മനോജ് (ട്രഷ), കെ.എസ്. കനകദാസ്, വി. ബാലകൃഷ്ണൻ, കെ.കെ. സുരേന്ദ്രൻ, കെ.വി. ഗോപാലകൃഷ്ണൻ (വൈ. പ്രസി), ടി.കെ. ജോഷി, എം. ശിവദാസൻ, പി.പി. സുധാകരൻ, എം.ആർ. അനിൽകുമാർ (ജോ. സെക്ര). പൂച്ചയെ വെട്ടിക്കൊന്ന നിലയിൽ കൊയിലാണ്ടി: പൂച്ചയെ വെട്ടിക്കൊന്ന നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തി. വിയ്യൂർ പാറക്കുറങ്ങോട്ട് ഷൈജുവി​െൻറ വീട്ടുമുറ്റത്താണ് കഴുത്തിനും മറ്റും വെട്ടേറ്റ നിലയിൽ ശനിയാഴ്ച രാവിലെ ജഡം കണ്ടത്. മൂടാടി മൃഗാശുപത്രിയിലെ ഡോക്ടർ അരുൺ പോസ്റ്റ്മോർട്ടം നടത്തി. പ്രിൻസിപ്പൽ എസ്.ഐ രാജേഷി​െൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. photo: cat 33.jpg പൂച്ചയുടെ ജഡം പൊലീസ് പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.