ശുചീകരിച്ചു

പേരാമ്പ്ര: ഇന്ദിരാഗാന്ധിയുടെ ജന്മദിനാഘോഷത്തി​െൻറ ഭാഗമായി ചങ്ങരോത്ത് മണ്ഡലം മഹിള കോൺഗ്രസ് കമ്മിറ്റി കടിയങ്ങാട്ടെ ചങ്ങരോത്ത് പഞ്ചായത്ത് ഓഫിസ് പരിസരം, ബഡ്സ് സ്കൂൾ പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഇ.ടി. സരീഷ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നാരായണി വിനോദ് അധ്യക്ഷത വഹിച്ചു. കെ.കെ. അശോകൻ, കെ.കെ. ലീല, ഷൈലജ ചെറുവോട്ട്, ശ്രീജ മുരളീധരൻ, ലീല കൊല്ലിയിൽ, സുനിത രാജൻ, രമ വിജയൻ, വി.കെ. ഗീത, ഗീത ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. മതം സംസ്കാര സമ്പന്നതക്കു വേണ്ടി നിലകൊള്ളുന്നു -അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ പേരാമ്പ്ര: മതം സത്യദർശനത്തിനും സദാചാര ബോധത്തിനും സംസ്കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കാനുമാണ് നിലകൊള്ളുന്നതെന്ന് പാണക്കാട് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ. സംസ്ഥാന ജംഇയ്യത്തുൽ ഉലമ സുവർണ ജൂബിലിയുടെ ഭാഗമായി നടന്ന ആദർശ സമ്മേളനത്തി​െൻറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് ഹസൻ സഖാഫി കൊടക്കൽ അധ്യക്ഷത വഹിച്ചു. ജില്ല ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി അഹമദ് ബാഖവി അരൂർ വിഷയാവതരണം നടത്തി. ഹാഷിം ബാഫക്കി തങ്ങൾ, ഹാമിദ് കോയമ്മ തങ്ങൾ, മുയിപ്പോത്ത് അബ്ദുറഹിമാൻ മുസ്ലിയാർ, ചെറുവണ്ണൂർ അബ്ദുല്ല മുസ്ലിയാർ, എം.എച്ച്. വള്ളുവങ്ങോട്ട് സിദ്ദീഖ് ബാഖവി എന്നിവർ സംസാരിച്ചു. മുജീബ് ഫലാഹി സ്വാഗതവും അബ്ദുസ്സലാം മൗലവി പേരാമ്പ്ര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.