എൻ.ഐ.ടി കാലിക്കറ്റിൽ ആർ.ബി.ഐ മുൻ ഡെപ്യൂട്ടി ഗവർണർ ഉഷ തൊരാട്ടുമായി സംവാദം കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റ് ടെക് ഫെസ്റ്റ് 'തത്വ'യുടെ ഭാഗമായി നടത്തുന്ന 'നാനി പൽകിവാല മെമ്മോറിയൽ ലെക്ചർ സീരീസ്' സംവാദത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഗവർണർ ഉഷ തൊരാട്ട് വിദ്യാർഥികളോട് സംസാരിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ച ഉഷ തൊരാട്ട് 2005ലാണ് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി സ്ഥാനമേറ്റത്. നോട്ട് അസാധുവാക്കലിെൻറ ഗുണദോഷങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം. ഇതുമൂലം നിർമാണ, തൊഴിൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നടന്ന ഉയർച്ചതാഴ്ച്ചകളെക്കുറിച്ച് വ്യക്തമായ അവലോകനം നടത്തി. അഴിമതി, കള്ളപ്പണം എന്നിവ നിർത്തലാക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിെവച്ച ഉദ്യമം എത്രത്തോളം പ്രായോഗികമായിരുന്നു എന്ന ചോദ്യം വിദ്യാർഥികൾ ഉന്നയിച്ചു. ചോദ്യങ്ങൾക്കെല്ലാം തെൻറ നിലപാട് തൊരാട്ട് വ്യക്തമാക്കി. ജി.ഡി.പിയിൽ ഉണ്ടായ വ്യതിയാനങ്ങളും ചൂടേറിയ ചർച്ചവിഷയമായി മാറി. തത്വയുടെ ഭാഗമായി നടത്തിയ സംവാദം തത്വ 17, സ്റ്റുഡൻറ്സ് അഫയേർസ് കൗൺസിൽ, ലിറ്റററി ആൻഡ് ഡിബേറ്റിങ് ക്ലബ് എന്നീ വിദ്യാർഥി കൂട്ടായ്മകൾ മുൻകൈയെടുത്താണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.