ഋഷിരാജ്​ സിങ്ങിന്​ കെ.എസ്​.യു പ്രവർത്തകരുടെ കരി​െങ്കാടി

ചേമഞ്ചേരി: എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയിൽ സംബന്ധിക്കാനെത്തിയ എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിന് കെ.എസ്.യു പ്രവർത്തകരുടെ കരിെങ്കാടി. ഋഷിരാജ്സിങ്ങിനെ ബാൻഡ്മേളത്തി​െൻറ അകമ്പടിയോടെ സംഘാടകർ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കവേയാണ് സദസ്സിൽ നേരത്തെ സ്ഥാനം പിടിച്ച കെ.എസ്.യു പ്രവർത്തകർ കരിെങ്കാടി ഉയർത്തിക്കാട്ടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. വിദ്യാലയങ്ങളും മദ്യവിൽപന ശാലകളും തമ്മിലുള്ള അകലം 200 മീറ്ററിൽനിന്ന് 50 മീറ്ററാക്കി കുറച്ച സർക്കാർ ഉത്തരവിനെതിരെയായിരുന്നു പ്രതിഷേധം. വേദിയിലുണ്ടായിരുന്ന എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് 12 അംഗ കെ.എസ്.യു സംഘത്തെ പിടിച്ചുമാറ്റി. കെ.എസ്.യു കൊയിലാണ്ടി നിയോജക മണ്ഡലം വർക്കിങ് പ്രസിഡൻറ് എ.കെ. ജാനിബ്, മണ്ഡലം സെക്രട്ടറി കെ.കെ. ആദിക് എന്നിവർക്ക് പരിക്കേറ്റു. ആദിക്കി​െൻറ കൈ ഒടിഞ്ഞിട്ടുണ്ട്. വൈകീട്ട് കെ.എസ്.യു പ്രവർത്തകരെ കൊയിലാണ്ടി സ്റ്റേഷനിൽനിന്ന് ജാമ്യം നൽകി വിട്ടയച്ചു. സമരത്തിന് ജാനിബിനെ കൂടാതെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മിഥുൻ കാപ്പാട്, കെ.എം. ആദർശ്, വി.കെ. ധീരജ്, റംസി കാപ്പാട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.