കേരളോത്സവം; ജനകീയ ചിത്രരചന

അഴിയൂർ: ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തി​െൻറ ഭാഗമായി 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ ജനകീയ ചിത്രരചന സംഘടിപ്പിച്ചു. ഉറവിട മാലിന്യ സംസ്കരണം േപ്രാത്സാഹിപ്പിക്കാനും, പ്ലാസ്റ്റിക് മുക്ത പഞ്ചായത്താക്കാനും ഉദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, എൻ.പി. മഹേഷ് ബാബു, എം.പി. രാജൻ മാസ്റ്റർ, കെ.എസ്. നായർ, സെബാസ്റ്റ്യൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. കേരള ലളിതകല അക്കാദമി ചിത്രകല ക്യാമ്പ് നാളെ ആരംഭിക്കും വടകര: മലബാർ ഇൻസ്റ്റിറ്റ്യൂട്ടി‍​െൻറ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറി സംഘടിപ്പിക്കുന്ന കേരള ലളിതകല അക്കാദമി ത്രിദിന ചിത്രകല ക്യാമ്പ് ചോമ്പാല ആർട്ട് ഗാലറിയിൽ ശനിയാഴ്ച ആരംഭിക്കും. രാവിലെ 10ന് വടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ്, ബ്ലോക്ക് മെംബർ പങ്കജാക്ഷി ടീച്ചർ, കെ.കെ.എൻ. കുറുപ്പ്, വടകര ബി.ഡി.ഒ ജീനാ ബായ്, സദു അലിയൂർ, റൂബി, ജഗദീഷ് തുടങ്ങിയവർ സംസാരിക്കും. നേരത്തേ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പെങ്കടുക്കുന്ന ക്യാമ്പിൽ കേരള ലളിതകല അക്കാദമിയിലെ അധ്യാപകർ ക്ലാസെടുക്കും. അംഗങ്ങൾക്ക് അക്കാദമി സർട്ടിഫിക്കറ്റുകൾ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.