കടപുഴകിവീണ മരം വാഹനങ്ങൾക്ക് ഭീഷണിയാവുന്നു

പേരാമ്പ്ര: കടിയങ്ങാട്-പെരുവണ്ണാമുഴി റോഡരികിൽ കഴിഞ്ഞ ദിവസം കടപുഴകിവീണ വൻ തണൽമരം വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാവുന്നു. ഞായറാഴ്ച രാത്രി മരം കടപുഴകി വീണതിനെത്തുടർന്ന് ഈ പാതയിൽ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടിരുന്നു. മരത്തി​െൻറ ശിഖരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും വൻവേരുകളടങ്ങുന്ന മരം ഇപ്പോഴും റോഡിലേക്ക് തള്ളിനിൽക്കുകയാണ്. ഇത് എടുത്തുമാറ്റാത്തത് കാരണം ഇരു വളവുകൾ കൂടിച്ചേരുന്ന ഇവിടെ ഏതു സമയവും അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.