പി.ജി ബിരുദദാനം

ഫറോക്ക്: ഫാറൂഖ് കോളജിൽ ഓട്ടോണമസ് പദവി ലഭിച്ചതിനുശേഷം പഠനം പൂർത്തികരിച്ച് പുറത്തിറങ്ങിയ ആദ്യ ബിരുദാനന്തര ബിരുദ ബാച്ചി​െൻറ ബിരുദദാന സമ്മേളനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല പ്രോ. വൈസ് ചാൻസലർ ഡോ. പി. മോഹനൻ, സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. വി.വി. ജോർജുകുട്ടി, കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. കെ.എം. നസീർ, മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ് കോയ, മാനേജർ സി.പി. കുഞ്ഞിമുഹമ്മദ്, പ്രഫ. ഇ. മുഹമ്മദ് അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുമേധാവികൾ, ഗവേണിങ് കൗൺസിൽ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ സംബന്ധിച്ചു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്ഥാനവസ്ത്രം ധരിച്ച അതിഥികളെയും വിദ്യാർഥികളെയും ബാൻഡ് വാദ്യമേളങ്ങളുടെയും എൻ.സി.സി, നേവി ട്രൂപ്പുകളുടെ പരേഡുകളോടെയുമാണ് പ്രത്യേകം സജ്ജീകരിച്ച വേദിയിലേക്ക് ആനയിച്ചത്. fero 22, 23 ഫാറൂഖ് കോളജ് പി.ജി ബിരുദദാന സമ്മേളനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.