ബേപ്പൂർ: പോപുലർ ഫ്രണ്ട് മഹാസമ്മേളനത്തിെൻറ പ്രചാരണാർഥം ബേപ്പൂർ ഡിവിഷെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണജാഥ ഡിവിഷൻ സമിതിയംഗം ഷാനവാസ് ഉദ്ഘാടനം ചെയ്തു. അരക്കിണറിൽ നടന്ന സമാപനയോഗത്തിൽ സജീർ മാത്തോട്ടം സംസാരിച്ചു. ചെറുവണ്ണൂർ, മോഡേൺ, നല്ലളം, അരീക്കാട്, നടുവട്ടം, മാത്തോട്ടം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഷാനവാസ് മാത്തോട്ടം, ജംഷീർ, സൈനുൽ ആബിദ്, സർഫാസ്, ഹാക്കിൽ എന്നിവർ വാഹനജാഥക്ക് നേതൃത്വം നൽകി. 'ഞങ്ങൾക്കും പറയാനുണ്ട്' തെരുവുനാടകവും അരങ്ങേറി. ------------ 'വീട്ടിൽ ഒരു ലൈബ്രറി' പദ്ധതി ഉദ്ഘാടനം ചെയ്തു ഫറോക്ക്: ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ വായന വളർത്താൻ ബി.ആർ.സി നടപ്പാക്കുന്ന കൂട്ടുകൂടാൻ പുസ്തക ചങ്ങാതി, വിട്ടിൽ ഒരു ലൈബ്രറി പദ്ധതി രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ഒമ്പതു വിദ്യാർഥികൾക്ക് 100 പുസ്തകങ്ങളടങ്ങുന്ന ലൈബ്രറിയാണ് വീടുകളിൽ സജ്ജീകരിക്കുന്നത്. സ്ഥിരംസമിതി അധ്യക്ഷൻ മണ്ണൊടി രാമദാസ് അധ്യക്ഷത വഹിച്ചു. യുവസാഹിത്യകാരി സി.എച്ച്. മാരിയത്ത് മുഖ്യാതിഥിയായിരുന്നു. ബി.പി.ഒ കെ.പി. സ്റ്റീവി പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ കള്ളിയിൽ റഫീഖ്, പി. സഫ, കെ.എം. യമുന, കെ.എം. ബഷീർ, കെ.സി. സുലോചന, ബുഷറ റഫീഖ്, ഫാറൂഖ് എ.എൽ.പി സ്കൂൾ പ്രധാനധ്യാപകൻ കെ.എം. മുഹമ്മദ്കുട്ടി, പി.ടി.എ പ്രസിഡൻറ് ടി. സിദ്ദീഖ്, ബി.ആർ.സി പരിശിലകൻ കെ.സി. അനൂപ് എന്നിവർ സംസാരിച്ചു. ---------- നാലംഗസംഘം വീട് കയറി അക്രമിച്ചതായി പരാതി ഫറോക്ക്: കുടുംബത്തിലെ സ്ത്രീകളെപ്പറ്റി അപവാദപ്രചാരണം നടത്തിയതിനെത്തുടർന്ന് സംഭവം പറഞ്ഞുതീർക്കാനെന്ന വ്യാജേന വീട്ടിലെത്തിയ നാലംഗസംഘം പിതാവിനെയും മകളെയും ഇവരുടെ ഭിന്നശേഷിക്കാരിയായ കുട്ടിയെയും മർദിച്ചതായി പരാതി. ഫറോക്ക് എട്ടേമൂന്ന് മോട്ടമ്മൽ തടമ്പിൽതാഴം വേലായുധൻ (66), മകൾ സുമ (35), ഇവരുടെ മകൾ ആദിത്യ (15) എന്നിവരെ പരിക്കുകളോടെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.30ന് സുമയുടെ വീട്ടിലാണ് ആക്രമണം. സംഭവത്തെക്കുറിച്ച് വീട്ടുകാർ പറയുന്നതിങ്ങനെ: കുടുംബത്തിലെ സ്ത്രീകളെപ്പറ്റി അപവാദപ്രചാരണം നടത്തിയ സംഘത്തോട് അതേപ്പറ്റി ചോദിക്കുകയും എന്നാൽ, ഇക്കാര്യം വിട്ടിൽവന്ന് പറഞ്ഞുതീർക്കാമെന്ന് പറഞ്ഞെത്തിയ സംഘം യുവതിയുടെ ഭർത്താവ് ബാബുവിനെ മർദിക്കുകയുമായിരുന്നു. തടയാനുള്ള ശ്രമത്തിനിടയിൽ യുവതിയെയും ഭിന്നശേഷിക്കാരിയായ കുട്ടിയെയും സംഘം നിലത്തിട്ട് മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി. പരിക്കേറ്റ യുവതിയെയും മകളെയും പിതാവ് വേലായുധൻ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് ചവിട്ടിത്തള്ളിയിട്ടു. വീഴ്ചയിൽ യുവതിയുടെ പിതാവിന് പരിക്കേറ്റു. യുവതിയുടെ പരാതിയിൽ നാട്ടുകാരായ അപ്പക്കാള ഗിരീഷ്, സഹോദരൻ സുനിൽ, കാക്ക ഷിജു, ജിനേഷ് എന്നിവർക്കെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.