ഉൽപന്ന ​ൈവവിധ്യവുമായി കരകൗശല ആഭരണ പ്രദർശനമേള

കോഴിക്കോട്: വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി സംസ്ഥാന ഹാൻഡിക്രാഫ്റ്റ്സ് അപ്പെക്സ് സഹകരണ സംഘം(സുരഭി) സി.എസ്.െഎ ഹാളിൽ നടത്തിവരുന്ന കരകൗശല, വസ്ത്ര, ആഭരണ പ്രദർശന വിൽപനമേള ശ്രദ്ധേയമാകുന്നു. പരമ്പരാഗത കരവിരുതി​െൻറ മികവ് വിളിച്ചോതുന്ന നിരവധി ഉൽപന്നങ്ങളാണ് പ്രദർശന സ്റ്റാളിലുള്ളത്. തേക്കി‍​െൻറ ഒറ്റത്തടിയിൽ തീർത്ത ജലകന്യകയുടെ രൂപം ഏറെ ആകർഷകമാണ്. സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ കൂടാതെ, ബെഡ്ഷീറ്റുകൾ, ഹൈദരാബാദ്-ജയ്പൂർ ആഭരണങ്ങളും വിൽപനക്കുണ്ട്. മൊത്തം 50ഒാളം സ്റ്റാളുകളുള്ളതിൽ 20 എണ്ണത്തിൽ കേരള ഉൽപന്നങ്ങളും അവശേഷിക്കുന്നവയിൽ ഇതര സംസ് ഥാനങ്ങളിൽനിന്നുള്ള ഉൽപന്നങ്ങളുമാണ്. എന്നാൽ, ജി.എസ്.ടി നടപ്പാക്കിയത് കച്ചവടത്തെ ഏറെ ബാധിച്ചതായി സ്റ്റാളുകാർ പറഞ്ഞു. സംസ്ഥാനത്തെ നാലാമത്തെ മേളയാണ് കോഴിക്കോട്ടു നടക്കുന്നത്. മേള ഇൗ മാസം 12വരെ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.