'വിദ്യാർഥികളിലെ ലഹരി ഉപയോഗം: അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച്​ പ്രവർത്തിക്കണം'

ചേമഞ്ചേരി: വിദ്യാർഥികളിലെ ലഹരി ഉപയോഗം നിയന്ത്രിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ്സിങ്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പും വിമുക്തിമിഷനും വിവര പൊതുജന സമ്പർക്ക വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളിലുണ്ടാകുന്ന ചെറിയ മാറ്റം പോലും കൃത്യമായി നിരീക്ഷിക്കണം. കഴിഞ്ഞവർഷം എക്സൈസ് വകുപ്പ് സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന് മുതലായവയുമായി ബന്ധപ്പെട്ട് 1.2 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തതായും 30,000 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 5200 കേസുകൾ രജിസ്റ്റർ ചെയ്തു. ഇൗ കേസുകളിൽ 5000 പേരെ ജയിലിലടച്ചു. കഴിഞ്ഞവർഷം 600 ടൺ പാൻ ഉൽപന്നങ്ങൾ പിടികൂടി നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഒാഫിസർ കെ.ടി. ശേഖർ, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ വീർവീട്ടിൽ, കെ.എസ്.ഇ.ഒ.എ പ്രസിഡൻറ് എം. സുഗുണൻ, സെക്രട്ടറി ജി. ബൈജു, തിരുവങ്ങൂർ എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.കെ. ഷറീന, പ്രധാനാധ്യാപിക ടി.കെ. മോഹനാംബിക, പി.ടി.എ പ്രസിഡൻറ് എം.പി. മൊയ്തീൻകോയ, സ്കൂൾ മാനേജർ ടി.കെ. ജനാർദനൻ, സ്റ്റാഫ് സെക്രട്ടറി കെ. ശാന്ത, കെ. ബാലകൃഷ്ണൻ, പി. ദാമോദരൻ, വിനോദ് കാപ്പാട്, അഷ്റഫ് പൂക്കാട്, വി. മുഹമ്മദ് ഷരീഫ്, ബാബു കുളൂർ, ടി.പി.എ. ഖാദർ, അവിണേരി ശങ്കരൻ എന്നിവർ സംസാരിച്ചു. സ്കൂൾ പാർലമ​െൻറ് ചെയർമാൻ രതുൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉത്തരമേഖല ജോ. എക്സൈസ് കമീഷണർ ഡി. സന്തോഷ് സ്വാഗതവും ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.കെ. സുരേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.