കൊയിലാണ്ടി: മൂന്നു ദിവസങ്ങളിലായി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന ഉപജില്ല സ്കൂൾ കായിക മേളയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 292 പോയൻറുകൾ നേടി കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. 283 പോയൻറുകൾ നേടിയ പൊയിൽക്കാവ് ഹയർ സെക്കൻഡറിക്കാണ് രണ്ടാംസ്ഥാനം. യു.പി വിഭാഗത്തിൽ 18 പോയൻറുകൾ ലഭിച്ച കാരയാട് യു.പി സ്കൂളിന് ഒന്നാംസ്ഥാനവും 17 പോയൻറുകൾ ലഭിച്ച തിരുവങ്ങൂർ എച്ച്.എസ്.എസിന് രണ്ടാംസ്ഥാനവും ലഭിച്ചു. എൽ.പി വിഭാഗത്തിൽ കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളാണ് ജേതാക്കൾ -37 പോയൻറ്. 30 പോയൻറുകളുമായി ഇലാഹിയ ഹയർ സെക്കൻഡറി കാപ്പാട് രണ്ടാംസ്ഥാനത്തെത്തി. എസ്.െഎ ബാബുരാജ് സമ്മാനദാനം നടത്തി. കെ. ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, എ.ഇ.ഒ മനോജ് ജവഹർ, കെ.ടി. രമേശൻ, സി.കെ. വാസു, എം.സി. കുഞ്ഞിരാമൻ, പ്രേം ഭാസിൻ എന്നിവർ സംസാരിച്ചു. മതേതര മാനവസംഗമം കൊയിലാണ്ടി: വർഗീയ ഫാഷിസത്തിനെതിരെ വിയ്യൂർ വായനശാല ജനാധിപത്യ മതേതര മാനവ സംഗമം സംഘടിപ്പിച്ചു. കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. കന്മന ശ്രീധരൻ, ചോളേടത്ത് ബാലൻ നായർ, വി.പി. ഗംഗാധരൻ, എം. പത്മനാഭൻ എന്നിവർ സംസാരിച്ചു. പി.ടി. സുരേഷ് സ്വാഗതവും ആർ.കെ. പ്രഭുണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.