നന്തി^കിഴൂർ റോഡി​െൻറ പ്രവൃത്തി തുടങ്ങി

നന്തി-കിഴൂർ റോഡി​െൻറ പ്രവൃത്തി തുടങ്ങി നന്തിബസാർ: നന്തിയിൽനിന്ന് പള്ളിക്കരവഴി കിഴൂരിലേക്ക് പോകുന്ന റോഡി​െൻറ നവീകരണ പ്രവൃത്തി തുടങ്ങി. പി.ഡബ്ല്യു.ഡി ഈ റോഡി​െൻറ പ്രവൃത്തികൾക്കായി നാല് കോടി മുപ്പത്തഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. ആദ്യം കൾവർട്ടറുകൾ പൊളിച്ചുമാറ്റി പുതിയത്‌ നിർമിക്കുകയാണ് ചെയ്യുന്നത്. നിരന്തരം വാഹനങ്ങൾ ഓടുന്ന ഈ റോഡിൽ വെള്ളക്കെട്ടും രൂപപ്പെടാറുണ്ട്. വീരവഞ്ചേരി എൽ.പി സ്കൂൾ, ചിങ്ങപുരം സി.കെ.ജി ഹൈസ്കൂൾ വിദ്യാർഥികളടക്കം ഉപയോഗിക്കുന്ന റോഡാണിത്. പന്തം കൊളുത്തി പ്രകടനം എകരൂൽ: കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകരൂലില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കെ.എം. രബിന്‍ലാല്‍, ടി. ജറീഷ്, അഭിജിത്ത്, രതീഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.