നന്തിബസാർ: 1961ൽ സ്ഥാപിതമായ വെള്ളറക്കാട് റയിൽവേ സ്റ്റേഷന് അവഗണനയിൽ നിന്ന് മോചനമില്ല. ഇവിടത്തെ നവീകരണ പ്രവൃത്തികളൊന്നും ഇതുവരെയും പൂർത്തിയായിട്ടില്ല. സ്ഥലത്തെ ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ നിരന്തരം ഡൽഹിയുമായി ബന്ധപ്പെട്ടതോടെ രണ്ട് വെയ്‌റ്റിങ് ഷെഡുകളും ടോയ്‌ലെറ്റുമടക്കം കെട്ടിടം പണിപൂർത്തിയായെങ്കിലും ഫ്ലാറ്റ്ഫോമിൽ നിന്നു വണ്ടിയിൽ കയറാൻ വികലാംഗരും പ്രായമായവരും ബുദ്ധിമുട്ടുകയാണ്. പ്ലാറ്റ് ഫോമിെൻറ നീളക്കുറവും ഉയരക്കുറവും മൂലം പിന്നിൽനിന്നും മുന്നിൽനിന്നും ഇറങ്ങാനോ കയറാനോ സാധ്യമല്ല. ഇറങ്ങേണ്ട ഭാഗങ്ങെളല്ലാം പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നത്. ആ സ്ഥലത്ത് ഇറങ്ങുന്നവർ വണ്ടിക്കടിയിലാകുകയും ചെയ്യും. എട്ട് ട്രെയിനുകൾ നിർത്തുന്ന ഇവിടെ പ്ലാറ്റ്ഫോമിെൻറ നീളവും ഉയരവും കൂട്ടി വേണ്ടത്ര ലൈറ്റുകളും സ്ഥാപിച്ചാൽ ഇന്നുള്ള പരാതികൾക്ക് ശമനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.