ജലവിതരണം മുടങ്ങും

കോഴിക്കോട്: ജിക്ക കുടിവെള്ള പദ്ധതിയുടെ ഭാഗമായ തലക്കുളത്തൂർ സംഭരണിയിലേക്കുള്ള പ്രധാന പൈപ്പ് ലൈനിലുണ്ടായ തകരാർ പരിഹരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 6, 7, 8 തീയതികളിൽ എലത്തൂർ, തലക്കുളത്തൂർ, ചേളന്നൂർ എന്നിവിടങ്ങളിൽ പൂർണമായും ജലവിതരണം മുടങ്ങുന്നതായിരിക്കും. ലൈഫ് മിഷൻ പദ്ധതി: അപാകതകൾ പരിഹരിക്കണം അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ അർഹതപ്പെട്ട മുഴുവൻ പേരെയും ഉൾപ്പെടുത്തണമെന്ന് സി.പി.െഎ അത്തോളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി എൻ.കെ. ദാമോദരൻ, സി.എം. സത്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സല വേലായുധൻ, കേരള മഹിള സംഘം ബാലുശ്ശേരി മണ്ഡലം പ്രസിഡൻറ് കെ.ടി. പ്രസന്ന എന്നിവർ സംസാരിച്ചു. ലോക അധ്യാപകദിനം ആചരിച്ചു കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമി​െൻറ നേതൃത്വത്തിൽ ലോക അധ്യാപകദിനം ആചരിച്ചു. വിദ്യാഭ്യാസപരമായി പിന്നാക്കംനിന്ന പ്രദേശത്ത് നിന്ന് പഠിച്ച് ഉന്നതനിലയിൽ എത്തിയ ഇൗ പ്രദേശത്തെ അധ്യാപകനും റിട്ട. അസോസിയേറ്റ് ഇംഗ്ലീഷ് പ്രഫസറുമായ കെ.വി. ഉമർ ഫാറൂഖിനെ എൻ.എസ്.എസ് ആദരിച്ചു. പ്രിൻസിപ്പൽ അബ്ദുമാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.എം. അബ്ദുൽ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. പി. അസ്മാബി, കെ.കെ.എം. അബ്ദുൽ ജബ്ബാർ, ടി.പി. ഷബ്ന, ഷാന മർഫി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.