മുക്കം: ഉപജില്ല സ്കൂൾ കായികമേള ഒക്ടോബർ ഒമ്പത് മുതൽ 11 വരെ മുക്കം ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കും. ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽനിന്ന് രണ്ടായിരത്തോളം പ്രതിഭകൾ മറ്റുരക്കും. കായികമേളക്ക് മുന്നോടിയായി വ്യാഴാഴ്ച ഉച്ചക്ക് അഗസ്ത്യൻമുഴി താഴക്കോട് ഗവ. യു.പി സ്കൂളിൽനിന്ന് വ്യാഴാഴ്ച കൂട്ടയോട്ടം നടന്നു. പ്രധാനാധ്യാപിക സാലി സി. മാത്യു, സൗഫീഖ് എന്നിവർ നേതൃത്വം നൽകി. വൈകീട്ട് നാലിന് പൂർവവിദ്യാർഥി സംഗമവും നടത്തി. വെള്ളിയാഴ്ച മൂന്നിന് അഗസ്ത്യൻമുഴി അങ്ങാടിയിൽനിന്ന് കായികമേളയുടെ വരവറിയിച്ച് വർണാഭമായ വിളംബരജാഥ നടക്കും. ആറര പതിറ്റാണ്ടുകൾക്കുശേഷം ആദ്യമാണ് മുക്കം എച്ച്.എസ്.എസ് കായികമേളക്ക് വേദിയൊരുക്കുന്നത്. ഒമ്പതിന് രാവിലെ 9.30ന് ജോർജ് എം. തോമസ് എം.എൽ.എ ത്രിദിന കായികമേള ഉദ്ഘാടനം ചെയ്യും. മുക്കം നഗരസഭ അധ്യക്ഷൻ വി. കുഞ്ഞൻ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, എ.ഇ.ഒ ജി.കെ. ഷീല എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപിക സാലി സി. മാത്യു, എം.പി. ഗോവിന്ദൻ, അബ്ദു കരിപ്പയിൽ, അബ്ദുൽകലാം, എൻ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. മീസിൽസ് റുെബല്ല ബോധവത്കരണ ക്ലാസ് കുട്ടമ്പൂർ: കുട്ടമ്പൂർ ഹൈസ്കൂളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കാക്കൂർ പി.എച്ച്.സിയുടെ ആഭിമുഖ്യത്തിൽ മീസിൽസ് റുെബല്ല പ്രതിരോധ കുത്തിവെപ്പിെൻറ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻറ് എ. കാസിം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ബി.കെ. ദാസൻ, പി.ടി.എ വൈസ്പ്രസിഡൻറ് അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. പാന്‍ മസാല ഉപയോഗം കൂടുതൽ മലബാറിൽ - ഋഷിരാജ് സിങ് കൊടുവള്ളി: തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാറിലാണ് പാന്‍ മസാല ഉൽപങ്ങളുടെ ഉപയോഗം കൂടുതലെന്ന് സംസ്ഥാന എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. എളേറ്റിലില്‍ നടന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം ഏറ്റവും ആദ്യം അറിയേണ്ടത് അധ്യാപകരാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. എളേറ്റില്‍ എം.ജെ ഹയര്‍സെക്കൻഡറി സ്‌കൂളും കൊടുവള്ളി മണ്ഡലം 'നന്മ' ലഹരി വിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചത്. കിഴക്കോത്ത് പഞ്ചായത്ത് മെമ്പര്‍ എം.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ മുഖ്യാഥിതിയായി. എക്‌സൈസ് അസി. കമീഷണര്‍ സുരേഷ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.ടി. വനജ, ഒ.പി. റഷീദ്, ഒ.പി. റസാഖ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. മുഹമ്മദലി, പ്രധാനാധ്യാപകൻ മുഹമ്മദലി, സി. പോക്കര്‍, എന്‍.കെ. സുരേഷ്, ടി.എം. രാധാകൃഷ്ണന്‍, ഗിരീഷ് വലിയപറമ്പ, പി.ടി. നാസര്‍ എന്നിവര്‍ സംസാരിച്ചു. ലഹരിവിരുദ്ധ സമിതി കൺവീനര്‍ എ.പി. നസ്തര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ സി. സുബൈര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.