മയക്ക് ഗുളികകളും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

കൊടുവള്ളി: ലഹരിക്കായി ഉപയോഗിക്കുന്ന വിവിധതരം ഗുളികകളും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കുന്ദമംഗലം പന്തീർപാടം പാലക്കൽ മിൻസർ ബാബു (39), കല്ലുരുട്ടി മേലേപാവിട്ടകണ്ടി മുഹമ്മദ് അഫ്സൽ (21), മുക്കം നെല്ലിക്കാപറമ്പ് പുളിക്കൽ മുക്കത്ത് പി.എം. ബാദുഷ (എമു-21) എന്നിവരാണ് കൊടുവള്ളി പൊലീസി​െൻറ പിടിയിലായത്. പൊലീസ് െപട്രോളിങ്ങിനിടെ ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്നാണ് ഇവർ പിടിയിലായത്. സംശയാസ്പദമായി കണ്ട ഇവരെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇവരിൽനിന്ന് നെട്രോ സെൻ, ന്യുറോബയോൺ ഫോർട്ട് തുടങ്ങിയ ഗുളികകളുടെ വൻശേഖരണവും കഞ്ചാവുമാണ് കണ്ടെത്തിയത്. മുക്കത്തെ സ്വകാര്യാശുപത്രിയുടെ വ്യാജ ഒ.പി ശീട്ടും, ഒരു ഡോക്ടറുടെ വ്യാജസീലും മരുന്നി​െൻറ കുറിപ്പടികളും ഇവരിൽനിന്ന് കണ്ടെത്തി. മരുന്നുവാങ്ങാനും സൂക്ഷിക്കാനുമാണ് ആശുപത്രിയുടെയും ഡോക്ടറുടേയും കുറിപ്പടികൾ സൂക്ഷിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം മരുന്നുകളെത്തിച്ച് ആവശ്യക്കാർക്ക് ഒന്നിന് 100 രൂപ നിരക്കിലാണത്രെ ഇവർ വിൽപന നടത്തുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികളാണ് ഇതി​െൻറ ആവശ്യക്കാരെന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്താണ് ഇവർ തമ്പടിച്ച് കച്ചവടം നടത്തുന്നത്. കൊടുവള്ളിയിലും ഗുളികകൾ വിൽക്കാനായി എത്തിയതായിരുന്നു സംഘം. കൊടുവള്ളി എസ്.ഐ പ്രജീഷ്, ജൂനിയർ എസ്.ഐ ഷറഫുദ്ദീൻ, എ.എസ്.ഐ മധു, അബ്ദുൽ റഹിം എന്നിവരാണ് െപട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സെമിനാര്‍ കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫി​െൻറ ആഭിമുഖ്യത്തില്‍ മഹാത്മ ഗാന്ധിയുടെയും മുന്‍ മുഖ്യമന്തി സി.എച്ച്. മുഹമ്മദ് കോയയുടേയും അനുസ്മരണ സെമിനാര്‍ നടത്തി. എം.എസ്.എഫ് ജില്ല സെക്രട്ടറി സ്വാഹിബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ് മുര്‍ഷിദ് എളേറ്റിൽ അധ്യക്ഷത വഹിച്ചു. നൗഫല്‍ മറിവീട്ടില്‍താഴം വിഷയമവതരിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ കെ.ടി. റഊഫ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് അര്‍ഷദ് കിഴക്കോത്ത്, സെക്രട്ടറി വി.പി. അഷ്‌റഫ്, കൊടുവള്ളി മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി റാഷിദ് കാരക്കാട്, അജ്മല്‍, റനീസ്, റിയാസ്, ഇല്യാസ്, ബാസില്‍, മിസ്ബാഹ്, നിസാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉമര്‍ സ്വാലിഹ് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പറക്കുന്ന് നന്ദിയും പറഞ്ഞു. കുട്ടികൾക്ക് പരിശീലനം കൊടുവള്ളി: പാലക്കുറ്റി എ.എം.എൽ.പി സ്കൂളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പരിശിലനപരിപാടി നഗരസഭ കൗൺസിലർ സി.പി. നാസർകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ. സലീം അധ്യക്ഷത വഹിച്ചു. രഹന കബീർ, സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ ടി.വി. മജീദ് സ്വാഗതവും നസീബ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.