മുക്കം: ആനയാംകുന്ന് എം.എച്ച്.എം എച്ച്.എസ്.എസിലെ കലോത്സവം മാപ്പിളപ്പാട്ട് ഗായിക അമീന നൗബ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ്, എം.പി. മജീദ്, ശോഭ, പി. ശോഭന, പ്രസന്ന എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക േത്രസ്യാമ സ്വാഗതവും ബോബി കുടരഞ്ഞി നന്ദിയും പറഞ്ഞു. വിദ്യാർഥിക്ക് സഹായധനം നൽകി വാട്സ്ആപ് കൂട്ടായ്മ മുക്കം: 'എെൻറ മുക്കം' വാട്സ്ആപ് കൂട്ടായ്മ നിർധന വിദ്യാർഥിയുടെ പഠനച്ചെലവിന് ധനസഹായം നൽകി. അഡ്മിൻ പാനൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിലെത്തി മുഴുവൻ തുകയും കൈമാറി. ഫിറോസ് പത്രാസ്, സലീം പൊയിലിൽ എന്നിവർ പ്രിൻസിപ്പൽ അജയന് തുക കൈമാറി. എം.കെ. മമ്മദ്, നൗഷാദ് കൊടിയത്തൂർ, മനു മാരാത്ത്, ബർക്കത്തുല്ല ഖാൻ, ബാവ ഒളകര, അസ്ബാബു, എൻ. ശശികുമാർ, അഷ്കർ സർക്കാർപറമ്പ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.