വളയം: മണ്ണിട്ട് നികത്തി നീരൊഴുക്ക് തടസ്സപ്പെടുത്തിയത് ദുരിതത്തിനിടയാക്കുന്നുവെന്ന പരാതിയിൽ റവന്യൂ വകുപ്പ് നടപടി തുടങ്ങി. കാലവർഷത്തിൽ വെള്ളം ഒഴുകിയെത്തി വീടിന് പുറത്തിറങ്ങാൻ കഴിയാതായതോടെ വളയം ചെക്കോറ്റ റോഡിലെ മത്തത്ത് താഴെകുനിയിൽ െഎശുവിെൻറ കുടുംബം നൽകിയ പരാതിയിലാണ് കിഴക്കയിൽ അഷ്റഫ്, അഹമ്മദ് എന്നിവർ മണ്ണിട്ട് നികത്തിയ ഭാഗം പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ നോട്ടീസ് നൽകിയത്. പറമ്പിലെ വെള്ളം പൈപ്പ് വഴി ഒഴുക്കിക്കളയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം ഇരുകക്ഷികളും സ്വന്തം ചെലവിൽ പ്രവൃത്തി നടത്തിയില്ലെങ്കിൽ റവന്യൂ വകുപ്പ് പ്രവൃത്തി നടത്തി ചിലവുകൾ ഈടാക്കുമെന്ന് നോട്ടീസിൽ പറയുന്നു. വീട്ടിൽ വെള്ളം കയറുന്നുവെന്ന പരാതിയിൽ വില്ലേജ് അധികൃതർ നേരത്തെ മണ്ണിട്ട് നികത്തിയ ഭാഗം പൂർവസ്ഥിതിയിലാക്കാൻ മണ്ണുമാന്തിയന്ത്രവുമായി എത്തിയെങ്കിലും പ്രതിഷേധവുമായി വീട്ടുകാർ എത്തിയതോടെ തിരിച്ചുപോകുകയായിരുന്നു. ഇരുകക്ഷികളും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പൊലീസ് സഹായം തേടാനാണ് അധികൃതരുടെ തീരുമാനം നഴ്സ് ഒഴിവ് പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സിെൻറ ഒഴിവ്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയും ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റിെൻറ പകര്‍പ്പും 11ന് മൂന്നു മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫിസില്‍ ലഭിക്കണം മൊബൈൽ ടവർ നിർമാണത്തിനെതിരെ നാട്ടുകാർ നാദാപുരം: ഇയ്യങ്കോട് പാറക്കുന്നത്ത് ജനവാസ കേന്ദ്രത്തിൽ റിലയൻസ് കമ്പനി മൊബൈൽ ടവർ നിർമിക്കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി നാദാപുരം പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി. ടവർ നിർമിക്കാൻ പഞ്ചായത്ത് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് സമരസമിതി നേതാക്കൾ സെക്രട്ടറിക്കും പ്രസിഡൻറിനും നിവേദനം നൽകി. പ്രദേശവാസികൾ കുടുംബസമേതം മാർച്ചിൽ പങ്കാളികളായി. ടി. കണാരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.ടി.കെ. സ്വാതി അധ്യക്ഷത വഹിച്ചു. മഠത്തിൽ അമ്മദ്, എം. വിനോദൻ, ചാത്തമംഗലെൻറവിട മോഹനൻ എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ പാറക്കുന്നത്ത് സുനിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.